Saturday, November 20, 2010

വടയാറിന്റെ മാത്രം ഉത്സവങ്ങള്‍

Vadayar (വടയാര്‍)

വൈക്കം താലൂക്കിലെ തലയോലപ്പറമ്പ് പഞ്ചായത്തിലുള്‍പ്പെടുന്ന വടയാര്‍ ...
സര്‍പ്പക്കാവുകള്‍ ഉള്‍പ്പെടെ ധാരാളം ക്ഷേത്രങ്ങള്‍ ഉള്ള നാടാണ് വടയാര്‍.. 
കുംബളത്താക്കല്‍ക്ഷേത്രവും ഇളങ്കാവ്  ദേവി ക്ഷേത്രവും ഭൂതങ്കേരില്‍ ക്ഷേത്രവും കള്ളാട്ടിപ്പുറം ക്ഷേത്രവും    മറ്റും അതില്‍ ചിലത് മാത്രമാണ്.. 
വടയാറിനെ ധന്യമാക്കി  കൊണ്ട്   മൂവാറ്റുപുഴയാറിനു തീരത്തായി   ഉണ്ണി മിശിഹാ പള്ളിയും ഞങ്ങളെല്ലാം പഠിച്ചു വളര്‍ന്ന ല്‍. പി. സ്കൂളും  യൂ .പി സ്കൂളും  ഹൈ സ്കൂളും ഇന്നും തലയെടുപ്പോടെ നില നില്ക്കുന്നു. 
ഇളങ്കാവ് ക്ഷേത്രത്തിലെ പകല്‍പൂരം ആണ് മുകളില്‍ കാണിച്ചിരിക്കുന്ന ഫോട്ടോ. 
മൂവാറ്റുപുഴയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ആണ് പ്രശസ്തമായ വടയാര്‍ ആറ്റ് വേല നടക്കുന്നത്..
മറ്റൂള്ള  ഉത്സവങ്ങളില്‍ നിന്ന് വ്യത്യസ്തമായി  ഈ ഉത്സവത്തിന്‌ ചില പ്രത്യേകതകള്‍ ഉണ്ട്. 
ഇത് മുവാറ്റുപുഴയാറില്‍ വള്ളങ്ങളില്‍ നടക്കുന്ന ആചാരാനുഷ്ഠാനമാണ്‌    എന്നതാണ് അതില്‍ പ്രധാനം  . 
ഗരുഡന്‍മാര്‍ മറ്റു വള്ളങ്ങളില്‍ ദേവിയെ അനുഗമിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. വൈക്കപ്രയാറുള്ള ആറ്റുവേല കടവില്‍ നിന്നും ദേവി എഴുന്നള്ളി ഇളങ്കാവ് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതും  നിരവധി ഗരുഡന്മാര്‍ മറ്റു വള്ളങ്ങളില്‍ ദേവിയെ അനുഗമിക്കുന്നതും ദേവിയുടെ അനുഗ്രഹതിനുമായി ജാതി മത ഭേതമന്യേ  വടയാര്‍, വൈക്കപ്രയാര്‍, മണവുന്നം തുടങ്ങി വിവിധ ദേശത്തുള്ള ഭക്ത ജനങ്ങള്‍ ആറിന്റെ ഇരു കരകളിലും തടിച്ചുകൂടാറുണ്ട്..

ഈ കാണിചിട്ടുള്ളതാണ്  ആറ്റുവേലചാട് . 
മീനമാസത്തിലെ അശ്വതി ഭരണിയില്‍ ആണ് ഈ ഉത്സവം നടത്തപ്പെടുന്നത്.
അശ്വതി നാളില്‍ ആറ്റുവേലയും ഭരണി നാളില്‍ തൂക്കചാടും..
പണ്ട് ഏഴു നിലകള്‍ ഉണ്ടായിരുന്നു ഈ ആറ്റുവേലചാടിന്   .
ഏതോ യുദ്ധക്കപ്പല്‍ ആണന്നു കരുതി പറങ്കികള്‍ നശിപ്പിച്ചതാണ്  ബാക്കി നാല് നിലകള്‍ എന്നാണ് കേട്ടുകേള്‍വി.
കൊടുങ്ങല്ലൂരും പണ്ട്  ആറ്റുവേല നടന്നിരുന്നു .പിന്നെപ്പോഴോ നിന്നുപോയതാണ്.


താഴത്തെ ആദ്യ പടം കാണിക്കുന്നത്  ആറ്റുവേലചാടിന്റെ ഭംഗിയാണ്.
വെളുപ്പിനെ അഞ്ചു   മണിയാകുമ്പോള്‍ അമ്പലക്കടവില്‍ ദേവി ആറ്റുവേലചാടില്‍ വന്ന് അടുക്കുന്നതിനു മുന്‍പ് എടുത്തത്‌.
മൂവാറ്റുപുഴയാരിന്റെ ഓളപ്പരപ്പുകള്‍ക്ക് അന്ന്  പതിവിലും ഭംഗി ഏറും. തൂക്കചാടുകള്‍ ആണ് അടുത്ത പടം. 
ഏറ്റവും താഴത്തെത് സര്‍പ്പ കളമെഴുത്തിനു മുന്‍പുള്ള കളം ഇടീല്‍ ചടങ്ങാണ്.
അങ്ങനെ എത്ര വൈവിധ്യം ആര്‍ന്ന നാടാണ് എന്റെ വടയാര്‍ എന്നോ.....
ഇനിയും ഒരുപാട് പറയാനുണ്ട് ,അതു  പിന്നീട് പറയാം ....

1 comment: