Monday, November 22, 2010

കണ്ണീര്

 ടവമാസത്തിലെ കുളിരാര്‍ന്ന നിശകളില്‍ 
അവളെ ഞാന്‍ ജീവിത സഖി ആക്കി..
അവളില്ലാതൊരു  രാത്രി പോലും ,
എനിക്കുറങ്ങാന്‍ കഴിയാതെ ആയി ..
പൂമുഖ പടിയിലെ ചൂരല്‍ കസേരയില്‍ 
അവള്‍തന്‍  പദസ്വനം കാതോര്‍ത്തിരുന്നു.
അവള്‍ വരുവോളവും ദൂരേക്ക് ദൂരേക്ക് 
ദൃഷ്ടികള്‍  ഊന്നി ഞാന്‍ കാത്തിരുന്നു.
അവള്‍ അണയാത്ത ദിനങ്ങളില്‍
ഒരു ഭ്രാന്തനെ പോലെ ഞാന്‍ പിറുപിറുത്തു.
പിന്നെ,
അവള്‍ വന്നണയുന്ന മര്‍മ്മരം കേള്‍ക്കുമ്പോള്‍ 
തൊടിയിലെക്കോടി ചെന്നവളെയും പുല്‍കി,
മാറില്‍ മുഖമണച്ച്  എങ്ങിക്കരയും  .
ആ തുള്ളികള്‍...
അറിയില്ലാ,
അതവള്‍ തന്‍ കണ്ണീരോ അതോ എന്റെയോ..?
 

1 comment:

  1. രാമഴയെ പ്രണയിച്ച ഗന്ധര്‍വന്റെ പാട്ട് പോലെ മധുര മനോഹരമായ
    വരികള്‍ ...കുറച്ചു കൂടി താളാത്മകമായി ചിട്ടപ്പെടുതിയാല്‍ നന്നായിരിക്കും ..

    ReplyDelete