Tuesday, November 16, 2010

സഖാക്കളേ മുന്നോട്ട്

ഞങ്ങള്‍ക്ക് മുന്‍പേ നടന്ന ധീരന്മാരേ 
മുന്‍പേ നടന്ന സഖാക്കളേ ...
നിങ്ങള്‍ കൈമാറി
ഞങ്ങളില്‍ എത്തിയതാണീ  ദീപശിക_
ഇതിന്നാത്മാവിനു   പറയാനുണ്ടായിരം_
പടയനിക്കഥകള്‍...
നിങ്ങള്‍, നീതിതന്‍ പട നയിച്ചോര്‍,
ഇരുളിനെ പകലാക്കി മാറ്റിയോര്‍   ,
എന്നും മാതൃകയായവര്‍ 
തെളിച്ചു തന്നോരീ വിപ്ലവ പാതയില്‍ 
അണിനിരക്കുവോര്‍ ഞങ്ങള്‍ ..
കാത്തിടുമതെന്നും  അണയാതെ ,
പ്രഭയോട്ടും മങ്ങാതെ ,
പുലരികള്‍ തേടി തുടരുന്ന യാത്രയില്‍
നാളെകളില്‍ ഞങ്ങളും വീണു പോയേക്കാം
പക്ഷെ,
കാലത്തിന്റെ ചുമരില്‍ ഞങ്ങളും
രക്തത്താല്‍ കുറിച്ചിടും 
കൊല്ലാം..
പക്ഷെ, തോല്‍പ്പിക്കാന്‍ ആവില്ല.

1 comment: