Sunday, November 14, 2010

എന്റെ കുട്ടിക്കാലം ....

ചന്നം പിന്നം പെയ്ത മഴയില്‍ ,
ശീലക്കുടയും ചൂടി  
വള്ളിനിക്കരിട്റ്റ്  മൂക്കൊലിപ്പിച്
കുഞ്ഞി കൈ കൊണ്ട് സ്ലെയിട്ടും അടക്കി പിടിച്
അമ്മയുടെ കവിളില്‍ ഉമ്മയും ചാര്‍ത്തി
പൂക്കളോടും പൂമ്പാറ്റകലോടും പരിഭവം പറഞ്ഞു 
ല്‍.പി  സ്കൂളിലേക്ക് ....


      ചെളി പിടിച്ച കാലു കൊണ്ട് വെള്ളം തട്ടി തെറിപ്പിച്ചതിനു..
      നനഞ്ഞ ശീല കുട കറക്കി വെള്ളം ദേഹത്ത വീഴ്ത്തിയതിനു..
      ചെളി പിടിച്ച പാട വരമ്പില്‍ നിന്നും മഴി തണ്ട് പറിച്ചതിനു..
      കീശയില്‍ ഒളിപ്പിച്ച കടലാസ് തോണി 
      പാട വരംബിനരുകിലെ കൈ തോട്ടില്‍ ഒഴുകിയത്തിനു..
      മനു അണ്ണന്‍, ബിനു അണ്ണന്‍, ആഷ് അണ്ണന്‍, 
      ചിഞ്ചു ,ധന്യ, ജിഷ്   അണ്ണന്‍, പ്രിജി ...
      അവരെക്കാള്‍ മുന്നേ ഓടി പോയി മാറി നിന്ന് 
      അവരെ കൊഞ്ഞനം കാട്ടി കളിയാക്കിയതിന് ..
      പിന്നില്‍ നിന്നും മുത്തശന്റെ 
      സ്നേഹം നിറഞ്ഞ ശകാരവും കേട്ട് 
      കൊഴിഞ്ഞു പോയ എന്റെ കുട്ടിക്കാലം...

2 comments:

  1. ithreye ullu,,,?vayichu vannappo kure koodi undavumennu karuthi..pakshe...ezuthiyidatholm manoharamaayirikunnu

    ReplyDelete