Tuesday, July 12, 2011

ബ്ലോഗേഴ്സ് മീറ്റും കുറെ മധുര സ്മരണകളും...........

 ആദ്യമായാണ് ബ്ലോഗേഴ്സ്  മീറ്റില്‍ പങ്കെടുക്കുന്നത്.
അതുകൊണ്ട്   തലേ ദിവസം  തന്നെ പ്രവീണ്‍ വട്ടപ്പറമ്പത്ത് എന്ന പ്രവീണ്‍ ചേട്ടായീടെ റൂമിലേക്ക് പോന്നു.രാവിലെ ഒരുമിച്ചു പോകാം എന്ന പ്രതീക്ഷയില്‍ ആയിരുന്നു. പക്ഷെ ചേട്ടായിക്ക് 'ഇടയ്ക്ക'  പഠിക്കാന്‍ പോകണമാരുന്നു.
9 മണിക്ക് എത്തണം എന്നാഗ്രഹിച്ചെങ്കിലും ആ സമയത്താണ് റൂമില്‍ നിന്നു ഇറങ്ങാന്‍ കഴിഞ്ഞത്.എന്തായാലും മയൂര പാര്‍ക്കില്‍ എത്തുബോള്‍ സമയം 10.30..
എല്ലാവരും എത്തിക്കാണും.
ലിഫ്റ്റില്‍  കയറാന്‍ നില്‍ക്കുമ്പോളാണ് ഒരു അപരിചിത മുഖം..നമ്മള് വിടുമോ..?
എങ്ങോട്ടാണാവോ..!
ബ്ലോഗ്ഗേര്‍സ് മീറ്റിനു...
ഗ്ലാഡ് ടു മീറ്റ്‌ യൂ ,അയാം ശ്രീജിത്ത്‌..ആട്ടെ ബ്ലോഗ്‌ നെയിം..?
തുടങ്ങിയിട്ടില്ല..
ഓഹോ അപ്പോള്‍ ഇദ്ദേഹം എന്നേക്കാള്‍ ശിശുവാണ് ബ്ലോഗ്ഗില്‍..(അദ്ധേഹത്തിന്റെ പേര് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല).
ഞങ്ങള്‍ ചെല്ലുമ്പോള്‍ ഹാള്ളിനു മുന്‍പില്‍ രണ്ടു  മഹാന്മാര്‍ കാശ് പിരിക്കാന്‍ ഇരിക്കുന്നു.കൌണ്ടെര്‍ ആണത്രേ ..
ആദ്യം ഒരു ഫോറം തരും അതു പൂരിപ്പിച്ചു  200 Rs.കയ്യില്‍ വച്ചു കൊടുത്താല്‍ രെജിസ്ട്രേഷന്‍  നമ്പറും മറ്റും എഴുതിയ ഒരു സ്ലിപ് തരും.അതും കൊണ്ട് പോയി അവിടെ കിടക്കുന്ന ഒരു ചെയറില്‍ ഇരുന്നോണം..
ആരോ അവിടെ കിടന്നു ഘോര ഘോരം പ്രസംഗിക്കുന്നുണ്ട്..
ആരാണാവോ..ഒരു പിടിയുമില്ല ആദ്യമായിട്ടല്ലേ..
ഒരു മാന്യധേഹമാണന്ന്  തോന്നുന്നു..കാണാനും കൊള്ളാം.
പുതുമുഖങ്ങളെ വേദിയിലേക്ക് വിളിച്ചു കയറ്റുന്നുണ്ട്‌..
പരിചയപ്പെടുത്താനാണത്രേ..എനിക്കിറങ്ങി ഓടാന്‍ തോന്നി..
കുറെ 'കാര്‍ന്നോന്മാരെ' വിളിച്ചു കയറ്റുന്നു..പിന്നെ കുറെ കുമാരന്മാരെ..
അവരെ കൊണ്ട് കഥ പറയിപ്പിക്കുന്നു.അപ്പോളാണ് ആ മഹാനെ ഞാന്‍  ശ്രെദ്ധിക്കുന്നത്‌  .
തടിയനാണ് കക്ഷി.
ഞാന്‍ ആ കസേരയുടെ കാലുകളിലേക്ക്  സഹതാപത്തോടെ നോക്കി..എന്തും സംഭവിക്കാം..
സജീവ്‌ സാര്‍ സജീവ്‌ സാര്‍..എന്നാരൊക്കെയോ മുദ്രാവാക്യം വിളിക്കുന്നത്‌ കേട്ടു.
അപ്പോളാണ് അതു താന്‍ കാണാന്‍ കൊതിച്ച കേരള ഹഹഹ യുടെ മുതലാളീ ആണന്നു മനസ്സിലായത്‌.ലിംകാ ബുക്കില്‍ കയറി കൂടിയ പെരിയവര്‍...അങ്ങേക്കെന്റെ പ്രണാമം,ഞാന്‍ മനസ്സില്‍ പറഞ്ഞു.
താന്‍ ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ ആരോ ബൈക്കിന്റെ ലൈറ്റ് അടിച്ചുമാറ്റിയതായി കാണുന്നു..ബാക്കി ഭാഗം സ് റ്റെജില്‍  നില്‍ക്കുന്ന മഹാന്മാര്‍ (സത്യാന്വേഷകൻ,മത്താപ്പ്,etc etc.)പറയണം..
കാർട്ടൂണിസ്റ്റ്നെ പോലീസ്  പിടിക്കുന്നു,അദ്ദേഹം തന്റെ കാമുകിയുടെ പടം നിമിഷനേരം കൊണ്ട് വരച്ചു കാണിക്കുന്നു....
എന്തായാലും നല്ല കഥ കേട്ടു..
 ഒരു സംശയം ഞാന്‍ വിഴുങ്ങികളഞ്ഞു,ആ വരച്ച കാമുകിയുടെ പടത്തിന് പോലീസ് ഏമാന്റെ ഭാര്യയുടെയോ സിസ് റ്ററിന്റെയോ മുഖമായിരുന്നെങ്കില്‍...???? 
ടിം.... കാർട്ടൂണിസ്റ്റ്നെ ഭിത്തിയില്‍ തൂക്കാമായിരുന്നു.
അടുത്ത ഊഴം സ്വന്തം തലയില്‍ വന്നു.ഞങ്ങള്‍ കുറച്ചുപേര്‍..
ഞങ്ങള്‍ക്ക് കിട്ടിയത്  ഒന്നുമുതല്‍ പത്തുവരെ ഇടവിട്ടിടവിട്ട് മലയാളത്തിലും ഇഗ്ലീഷിലും ഓരോരുത്തര്‍ മാറി മാറി പറയണം. കുറച്ചു നേരം നടത്തി..എവിടെ ശെരിയാവാന്‍..
ക്ഷമ നശിച്ചപ്പോള്‍ അങ്ങേരു ഇട്ടേച്ചു പോയി.
നോക്കുമ്പോള്‍ അതാ പുതുമുഖം ദിമിത്രോവ്  ചേട്ടന്റെ  സ്റ്റാര്‍ സിങ്ങര്‍ നടക്കുന്നു..നന്നായി പാടി.
സംഗതി പോരാന്നു ആരും പറഞ്ഞില്ല.ഭാഗ്യം...
പിന്നെ അവിടെ കെട്ടി തൂക്കിയിട്ടിരുന്ന ഫോട്ടോക്ക് മാര്‍ക്കിടാന്‍ പോയി.
ഹും..എന്റെ ഫോട്ടോ ഇല്ല..അവസാന സമയം കഴിഞ്ഞു  മൂന്നു മണിക്കൂറെ  ഞാന്‍ ലേറ്റ് ആയുള്ളൂ ..
കശ്മലന്മാര്‍ ..എന്റെ ഫോട്ടോകളെ അപമാനിച്ചു.
പ്രതികാരം എന്നോണം എല്ലാത്തിനും നല്ല മാര്‍ക്ക് ഇട്ടു കൊടുത്തു.
കഴിക്കാന്‍ സമയമായന്നു പറഞ്ഞപ്പോള്‍ സന്തോഷമായി.വയറിനകത്ത്‌ പെരുമ്പറ മുഴക്കാന്‍ തുടങ്ങിയിരുന്നു.
ഞാന്‍ സജ്ജീവ് സാറിന്റെ അടുത്ത് ചെന്നു..
ധൃതിയില്‍  വര നടക്കുന്നു.
വള്ളം പണികാരെ ഊണിനു വിളിക്കുമ്പോള്‍ തട്ടും മുട്ടും കൂടുന്നതുപോലെ അല്‍പ്പം സ്പീട് കൂടിയോ   ..ആവോ എന്റെ തോന്നലാകാം..
എന്തായാലും  ഫോട്ടോ എടുപ്പ് കഴിഞ്ഞിരുന്നു..


ഊണ് കഴിഞ്ഞു എന്റെയും കാരിക്കേച്ചര്‍  വരച്ചു ,അപ്പോളേക്കും എടുത്ത ഫോട്ടോയുടെ കോപ്പി കിട്ടി..
അതു വാങ്ങി ദിമിത്രോവ്  ചേട്ടന്റെ കയ്യില്‍ കൊടുത്തു പിടിക്കാന്‍.
ഫേസ് ബൂക്കില്‍    മാത്രം കണ്ട് പരിചയമുള്ള സോണിയയെ പരിചയപ്പെട്ടു..ആളവന്താന്‍ മിസ്സായി..
അപ്പോളാണ് എല്ലാരേയും  കുടു കൂടെ ചിരിപ്പിച്ച കായം കുളം സൂപ്പെര്‍ ഫാസ്റ്റിനെ കാണുന്നത്,ദീര്‍ഗ്ഗ  യാത്ര കഴിഞ്ഞു വന്നതിനാലാവാം സൂപ്പെര്‍ ഫാസ്റ്റ് വെറും ഷട്ടിലുപോലെ തോന്നി..

ദേ  അജയകുമാർചേട്ടനും  ദിമിത്രോവ്  ചേട്ടനും  കാർട്ടൂണിസ്റ്റും  പിന്നെ ശ്രീജിത്തും ...  കാർട്ടൂണിസ്റ്റ്ന്റെ കൂടെ നിന്നു ഒരു ഫോട്ടോ എടുക്കാന്‍ മോഹം ഉദിച്ചാല്‍  തെറ്റ് പറയാനൊക്കൂല്ലാല്ലൊ  ..

"ഡാ പോകണ്ടേ ",എന്ന നീട്ടി വിളി പ്രവീണ്‍ ചെട്ടന്റെയായിരുന്നു..എല്ലാവരോടും ടാറ്റ പറഞ്ഞിറങ്ങി.വീണ്ടും കുറെ മധുര സ്മരണകള്‍ ഉണര്‍ത്താന്‍ ഒരു ബ്ലോഗ്‌ മീറ്റ്  വരുന്നതും കാത്ത്..
(എല്ലാവരെയും പരിചയപ്പെടാന്‍ കഴിഞ്ഞു എന്നു തന്നെയാണ് എന്റെ വിശ്വാസം..മറന്നുപോയെങ്കില്‍ സദയം ക്ഷമിക്കുക..ഇനി ഒരിക്കല്‍ ആവാം...)