Tuesday, July 12, 2011

ബ്ലോഗേഴ്സ് മീറ്റും കുറെ മധുര സ്മരണകളും...........

 ആദ്യമായാണ് ബ്ലോഗേഴ്സ്  മീറ്റില്‍ പങ്കെടുക്കുന്നത്.
അതുകൊണ്ട്   തലേ ദിവസം  തന്നെ പ്രവീണ്‍ വട്ടപ്പറമ്പത്ത് എന്ന പ്രവീണ്‍ ചേട്ടായീടെ റൂമിലേക്ക് പോന്നു.രാവിലെ ഒരുമിച്ചു പോകാം എന്ന പ്രതീക്ഷയില്‍ ആയിരുന്നു. പക്ഷെ ചേട്ടായിക്ക് 'ഇടയ്ക്ക'  പഠിക്കാന്‍ പോകണമാരുന്നു.
9 മണിക്ക് എത്തണം എന്നാഗ്രഹിച്ചെങ്കിലും ആ സമയത്താണ് റൂമില്‍ നിന്നു ഇറങ്ങാന്‍ കഴിഞ്ഞത്.എന്തായാലും മയൂര പാര്‍ക്കില്‍ എത്തുബോള്‍ സമയം 10.30..
എല്ലാവരും എത്തിക്കാണും.
ലിഫ്റ്റില്‍  കയറാന്‍ നില്‍ക്കുമ്പോളാണ് ഒരു അപരിചിത മുഖം..നമ്മള് വിടുമോ..?
എങ്ങോട്ടാണാവോ..!
ബ്ലോഗ്ഗേര്‍സ് മീറ്റിനു...
ഗ്ലാഡ് ടു മീറ്റ്‌ യൂ ,അയാം ശ്രീജിത്ത്‌..ആട്ടെ ബ്ലോഗ്‌ നെയിം..?
തുടങ്ങിയിട്ടില്ല..
ഓഹോ അപ്പോള്‍ ഇദ്ദേഹം എന്നേക്കാള്‍ ശിശുവാണ് ബ്ലോഗ്ഗില്‍..(അദ്ധേഹത്തിന്റെ പേര് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല).
ഞങ്ങള്‍ ചെല്ലുമ്പോള്‍ ഹാള്ളിനു മുന്‍പില്‍ രണ്ടു  മഹാന്മാര്‍ കാശ് പിരിക്കാന്‍ ഇരിക്കുന്നു.കൌണ്ടെര്‍ ആണത്രേ ..
ആദ്യം ഒരു ഫോറം തരും അതു പൂരിപ്പിച്ചു  200 Rs.കയ്യില്‍ വച്ചു കൊടുത്താല്‍ രെജിസ്ട്രേഷന്‍  നമ്പറും മറ്റും എഴുതിയ ഒരു സ്ലിപ് തരും.അതും കൊണ്ട് പോയി അവിടെ കിടക്കുന്ന ഒരു ചെയറില്‍ ഇരുന്നോണം..
ആരോ അവിടെ കിടന്നു ഘോര ഘോരം പ്രസംഗിക്കുന്നുണ്ട്..
ആരാണാവോ..ഒരു പിടിയുമില്ല ആദ്യമായിട്ടല്ലേ..
ഒരു മാന്യധേഹമാണന്ന്  തോന്നുന്നു..കാണാനും കൊള്ളാം.
പുതുമുഖങ്ങളെ വേദിയിലേക്ക് വിളിച്ചു കയറ്റുന്നുണ്ട്‌..
പരിചയപ്പെടുത്താനാണത്രേ..എനിക്കിറങ്ങി ഓടാന്‍ തോന്നി..
കുറെ 'കാര്‍ന്നോന്മാരെ' വിളിച്ചു കയറ്റുന്നു..പിന്നെ കുറെ കുമാരന്മാരെ..
അവരെ കൊണ്ട് കഥ പറയിപ്പിക്കുന്നു.അപ്പോളാണ് ആ മഹാനെ ഞാന്‍  ശ്രെദ്ധിക്കുന്നത്‌  .
തടിയനാണ് കക്ഷി.
ഞാന്‍ ആ കസേരയുടെ കാലുകളിലേക്ക്  സഹതാപത്തോടെ നോക്കി..എന്തും സംഭവിക്കാം..
സജീവ്‌ സാര്‍ സജീവ്‌ സാര്‍..എന്നാരൊക്കെയോ മുദ്രാവാക്യം വിളിക്കുന്നത്‌ കേട്ടു.
അപ്പോളാണ് അതു താന്‍ കാണാന്‍ കൊതിച്ച കേരള ഹഹഹ യുടെ മുതലാളീ ആണന്നു മനസ്സിലായത്‌.ലിംകാ ബുക്കില്‍ കയറി കൂടിയ പെരിയവര്‍...അങ്ങേക്കെന്റെ പ്രണാമം,ഞാന്‍ മനസ്സില്‍ പറഞ്ഞു.
താന്‍ ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ ആരോ ബൈക്കിന്റെ ലൈറ്റ് അടിച്ചുമാറ്റിയതായി കാണുന്നു..ബാക്കി ഭാഗം സ് റ്റെജില്‍  നില്‍ക്കുന്ന മഹാന്മാര്‍ (സത്യാന്വേഷകൻ,മത്താപ്പ്,etc etc.)പറയണം..
കാർട്ടൂണിസ്റ്റ്നെ പോലീസ്  പിടിക്കുന്നു,അദ്ദേഹം തന്റെ കാമുകിയുടെ പടം നിമിഷനേരം കൊണ്ട് വരച്ചു കാണിക്കുന്നു....
എന്തായാലും നല്ല കഥ കേട്ടു..
 ഒരു സംശയം ഞാന്‍ വിഴുങ്ങികളഞ്ഞു,ആ വരച്ച കാമുകിയുടെ പടത്തിന് പോലീസ് ഏമാന്റെ ഭാര്യയുടെയോ സിസ് റ്ററിന്റെയോ മുഖമായിരുന്നെങ്കില്‍...???? 
ടിം.... കാർട്ടൂണിസ്റ്റ്നെ ഭിത്തിയില്‍ തൂക്കാമായിരുന്നു.
അടുത്ത ഊഴം സ്വന്തം തലയില്‍ വന്നു.ഞങ്ങള്‍ കുറച്ചുപേര്‍..
ഞങ്ങള്‍ക്ക് കിട്ടിയത്  ഒന്നുമുതല്‍ പത്തുവരെ ഇടവിട്ടിടവിട്ട് മലയാളത്തിലും ഇഗ്ലീഷിലും ഓരോരുത്തര്‍ മാറി മാറി പറയണം. കുറച്ചു നേരം നടത്തി..എവിടെ ശെരിയാവാന്‍..
ക്ഷമ നശിച്ചപ്പോള്‍ അങ്ങേരു ഇട്ടേച്ചു പോയി.
നോക്കുമ്പോള്‍ അതാ പുതുമുഖം ദിമിത്രോവ്  ചേട്ടന്റെ  സ്റ്റാര്‍ സിങ്ങര്‍ നടക്കുന്നു..നന്നായി പാടി.
സംഗതി പോരാന്നു ആരും പറഞ്ഞില്ല.ഭാഗ്യം...
പിന്നെ അവിടെ കെട്ടി തൂക്കിയിട്ടിരുന്ന ഫോട്ടോക്ക് മാര്‍ക്കിടാന്‍ പോയി.
ഹും..എന്റെ ഫോട്ടോ ഇല്ല..അവസാന സമയം കഴിഞ്ഞു  മൂന്നു മണിക്കൂറെ  ഞാന്‍ ലേറ്റ് ആയുള്ളൂ ..
കശ്മലന്മാര്‍ ..എന്റെ ഫോട്ടോകളെ അപമാനിച്ചു.
പ്രതികാരം എന്നോണം എല്ലാത്തിനും നല്ല മാര്‍ക്ക് ഇട്ടു കൊടുത്തു.
കഴിക്കാന്‍ സമയമായന്നു പറഞ്ഞപ്പോള്‍ സന്തോഷമായി.വയറിനകത്ത്‌ പെരുമ്പറ മുഴക്കാന്‍ തുടങ്ങിയിരുന്നു.
ഞാന്‍ സജ്ജീവ് സാറിന്റെ അടുത്ത് ചെന്നു..
ധൃതിയില്‍  വര നടക്കുന്നു.
വള്ളം പണികാരെ ഊണിനു വിളിക്കുമ്പോള്‍ തട്ടും മുട്ടും കൂടുന്നതുപോലെ അല്‍പ്പം സ്പീട് കൂടിയോ   ..ആവോ എന്റെ തോന്നലാകാം..
എന്തായാലും  ഫോട്ടോ എടുപ്പ് കഴിഞ്ഞിരുന്നു..


ഊണ് കഴിഞ്ഞു എന്റെയും കാരിക്കേച്ചര്‍  വരച്ചു ,അപ്പോളേക്കും എടുത്ത ഫോട്ടോയുടെ കോപ്പി കിട്ടി..
അതു വാങ്ങി ദിമിത്രോവ്  ചേട്ടന്റെ കയ്യില്‍ കൊടുത്തു പിടിക്കാന്‍.
ഫേസ് ബൂക്കില്‍    മാത്രം കണ്ട് പരിചയമുള്ള സോണിയയെ പരിചയപ്പെട്ടു..ആളവന്താന്‍ മിസ്സായി..
അപ്പോളാണ് എല്ലാരേയും  കുടു കൂടെ ചിരിപ്പിച്ച കായം കുളം സൂപ്പെര്‍ ഫാസ്റ്റിനെ കാണുന്നത്,ദീര്‍ഗ്ഗ  യാത്ര കഴിഞ്ഞു വന്നതിനാലാവാം സൂപ്പെര്‍ ഫാസ്റ്റ് വെറും ഷട്ടിലുപോലെ തോന്നി..

ദേ  അജയകുമാർചേട്ടനും  ദിമിത്രോവ്  ചേട്ടനും  കാർട്ടൂണിസ്റ്റും  പിന്നെ ശ്രീജിത്തും ...  കാർട്ടൂണിസ്റ്റ്ന്റെ കൂടെ നിന്നു ഒരു ഫോട്ടോ എടുക്കാന്‍ മോഹം ഉദിച്ചാല്‍  തെറ്റ് പറയാനൊക്കൂല്ലാല്ലൊ  ..

"ഡാ പോകണ്ടേ ",എന്ന നീട്ടി വിളി പ്രവീണ്‍ ചെട്ടന്റെയായിരുന്നു..എല്ലാവരോടും ടാറ്റ പറഞ്ഞിറങ്ങി.വീണ്ടും കുറെ മധുര സ്മരണകള്‍ ഉണര്‍ത്താന്‍ ഒരു ബ്ലോഗ്‌ മീറ്റ്  വരുന്നതും കാത്ത്..
(എല്ലാവരെയും പരിചയപ്പെടാന്‍ കഴിഞ്ഞു എന്നു തന്നെയാണ് എന്റെ വിശ്വാസം..മറന്നുപോയെങ്കില്‍ സദയം ക്ഷമിക്കുക..ഇനി ഒരിക്കല്‍ ആവാം...)

33 comments:

  1. ((((((((ഠേ)))))))))
    പേടിക്കേണ്ട, ബോംബല്ല, ഒരു ചെറിയ തേങ്ങ ഉടച്ചതാ..

    വിവരണം ഉഷാറായിട്ടുണ്ട് ട്ടോ... അഭിനന്ദനങ്ങൾ

    ReplyDelete
  2. സമയ നിബന്ധന നിര്‍ബ്ബന്ധമായും പാലിച്ചിരുന്നു . കാരണം, പിന്നെ ചുരുങ്ങിയ സമയമേ ഉണ്ടായിരുന്നുള്ളല്ലോ , ജട്ജ്മെന്റിനും പ്രിന്റിങ്ങിനും എല്ലാം.

    ReplyDelete
  3. നന്നായി
    എനിക്ക് വരാന്‍ പറ്റിയില്ല..
    വായിച്ചപ്പോ അവിടെ വന്ന പോലെ,...

    **ബ്ലോഗ്‌ സ്റ്റൈല്‍ ഒന്ന് മാറ്റണം
    വായിക്കാന്‍ ബുദ്ധിമുട്ടുണ്ട്


    ##please remove word verification

    ReplyDelete
  4. കലക്കി ഒടിയാ!

    ഇനി പോസ്റ്റുകൾ തുരുതുരാ പോരട്ടെ!

    ബൂലോകം കിടുങ്ങട്ടെ!

    ReplyDelete
  5. @കമ്പർ ....ഒടിയന്റെ ഹൃദയം നിറഞ്ഞ നന്‍ ട്രികള്‍ .
    @ജോ/JOE ....വെറുതെ പറഞ്ഞതാ ജോ ചേട്ടാ..ഫോട്ടോ മത്സരം അറിഞ്ഞിരുന്നില്ല..പിന്നെ അറിഞ്ഞപ്പോള്‍ ,വെറുതെ, ഒടിയന്റെ ഒരു വിഹിതവും ഇരിക്കട്ടെ എന്നു വച്ചന്നെ ഉള്ളു..കിട്ടിയാല്‍ ഊട്ടി അല്ലെങ്കില്‍ ചട്ടി.
    @വാല്യക്കാരന്‍..വളരെ നന്ദി ആ തെറ്റ് ചൂണ്ടികാണിച്ചതിനു .മാറ്റിയിട്ടുണ്ട്.

    ReplyDelete
  6. @ഡോക്റ്റര്‍ സാര്‍(jayanEvoor)....തീര്‍ച്ചയായും പ്രതീക്ഷിക്കാം..

    ReplyDelete
  7. സത്യം... ഭയങ്കരമായ മിസ്സിംഗ്‌ ആയിപ്പോയി....

    ReplyDelete
  8. @ആളവന്‍താന്‍ ... ഹും.. ടിക്കെറ്റു കിട്ടിയില്ലത്രേ ഷെയിം ഷെയിം..അല്ല പിന്നെ

    ReplyDelete
  9. മൂക്കിന്റെ അടിയിൽ നടന്ന മീറ്റിൽ പങ്കെടുക്കാൻ യോഗമില്ലായിരുന്നു :( തൽക്കാലം ഇതൊക്കെ കണ്ട് സമാധാനപ്പെടുക തന്നെ.

    ReplyDelete
  10. @നിരക്ഷരൻ......കറങ്ങാന്‍ പോയിട്ടല്ലേ..!!ഞങ്ങളെ പോലുള്ള പാവങ്ങള്‍ക്ക് പരിചയപ്പെടാനുള്ള അവസരമല്ലേ കളഞ്ഞു കുളിച്ചത്..

    ReplyDelete
  11. @ Odiyan - എന്നാ ചെയ്യാനാ... കറക്കമാണ് മീ‍റ്റിനേക്കാൾ പഥ്യം :)

    ReplyDelete
  12. ഓടിയന്റെ ആദ്യമീറ്റും ആദ്യമീറ്റ് പോസ്റ്റും ഇഷ്ടമായി!

    ReplyDelete
  13. odiya.. adya meet nannayi ennariyumbol njangalkkum santhosham. photo ulpeduthathathinte karyam joe paranjallo.. appol ini parayunnilla..

    ReplyDelete
  14. @നിരക്ഷരൻ......ഹഹഹ നടക്കട്ടെ നടക്കട്ടെ..അതുകൊണ്ട് ഞങ്ങള്‍ക്ക് നല്ല യാത്രാ വിവരണങ്ങള്‍ ഫോട്ടോ സഹിതം കിട്ടുന്നുണ്ടല്ലോ. അതു മതി.

    @ഇ.എ.സജിം തട്ടത്തുമല ..വളരെ നന്ദി ..
    @Manoraj said... ആ നല്ല സംഘാടക മികവിന് എന്റെയും അഭിനന്ദനങള്‍..

    ReplyDelete
  15. ഒടിയൻ പുലിയാണ് കേട്ടാ..
    (ഈ വേർഡ് വെരിഫിക്കേഷൻ എടുത്ത് കളയാൻ വട്ടപ്പറമ്പൻ പറഞ്ഞില്ലേ..)

    ReplyDelete
  16. @കുമാരന്‍ ....കുമാരേട്ടാ,താങ്ക്സ് ഉണ്ട് കേ-ട്ടോ ..

    ReplyDelete
  17. ആ നല്ല അനുഭവങ്ങളും ഫോട്ടോസും ഷെയര്‍ ചെയ്തതിനു നന്ദിട്ടോ ....

    ReplyDelete
  18. നല്ല വിവരണം...ആശംസകള്‍

    ReplyDelete
  19. ഡോ ഒടിയാ താന്‍ ആള് കൊള്ളാമല്ലോ ?
    ഏന്റെ ഒരു അഭിപ്രായം പറഞ്ഞോട്ടെ (അഹങ്ക്ഹാരം ആണെന്ന് കരുതരുത്) ഈ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ഒന്ന് മാറ്റിയാല്‍ നന്നായിരിക്കും
    (ഇപ്പോഴും മോശമൊന്നുമല്ല കേട്ടോ )

    http://eantelokam.blogspot.com/

    ReplyDelete
  20. appol praveen aanu kondu nadannu cheethayakkunnathu alle........ethayalum post kollam...vishadamaayi parichappedan pattiyilla....ini kanumbol marakkaruthu

    ReplyDelete
  21. ബ്ലോഗേഴ്സ് മീറ്റ് എന്താണെന്നു മനസ്സിലാക്കാൻ ഈ പോസ്റ്റ് ഉപകരിച്ചു..നന്ദി

    ReplyDelete
  22. വൈകിപ്പോയി... എങ്കിലും
    ആശംസകൾ.
    ദയവായി wrd veri: ഒഴിവാക്കൂ......

    ReplyDelete
  23. @Lipi Ranju...അവിടെ ക്യാമറകളുടെയും വീഡിയോ ഗ്രാഫര്മാരുടെയും ഇടിയല്ലരുന്നോ..അതിനിടക്ക് പാവം മൊബൈലില്‍ ഞാനും ചിലത് ക്ളിക്കിയന്നെ ഉള്ളു ..എന്തായാലും താങ്ക്സ്..
    @രഘുനാഥന്‍ ... താങ്ക് യൂ
    @അര്‍ഷാദ് ... ഇപ്പൊ നോക്കു ..മാറ്റാന്‍ പറ്റാത്തതായി ഒന്നുമില്ല .
    @Anju nair...അയ്യോ പാവം ചേട്ടായി ..ഞാനും മറന്നു...അടുത്ത തവണ ആകട്ടെ..
    @എഡിറ്റർ ... അതിനെന്താ..തൊടുപുഴയില്‍ വച്ചു ജൂലായ്‌ 31 ന് നടക്കുന്ന മീറ്റിനിങ്ങ് പോരൂ ...
    @ponmalakkaran | പൊന്മളക്കാരന്‍.....its kk, നമ്മളിവിടെ ഉള്ളത് മാലോകര്‍ അറിഞ്ഞു വരുന്നതെ ഉള്ളൂ.....

    ReplyDelete
  24. പയ്യന്‍സേ! ഇദ്ദ് കലക്കീട്ടാ....

    ReplyDelete
  25. ഒടിയനു മാരണം വച്ചു !!


    മനസിലായില്ലേ ഞാന്‍ ഇന്ന് മുതല്‍ ഈ സൈറ്റില്‍ അംഗമായെന്നു !!!

    ReplyDelete
  26. ലളിതമായ വിവരണം. ഞങ്ങള്‍ ഈ പ്രവാസലോകത്ത്‌ കഴിയുന്നവര്‍ക്ക് ഇത്തരം മീറ്റുകളില്‍ കൂടാനുള്ള അവസരം വളരെ അപൂര്‍വ്വം. അത് കൊണ്ട് തന്നെ മീറ്റ്‌ പോസ്റ്റുകള്‍ വായിച്ചു സംതൃപ്തിയടയുന്നു. വിവരണത്തിന് നന്ദി. വീണ്ടും കാണാം. ബ്ലോഗിന് എല്ലാ ആശംസകളും.
    സസ്നേഹം.

    ReplyDelete
  27. എന്റെ ഒടിയാ.. വിവരണം കലക്കി.. മൊബൈലിൽ എടുത്തതാണെങ്കിലും ഫോട്ടോ പ്രതീക്ഷിച്ചതിലും നന്നായി.. എന്റെ അനുഭവവും പങ്കുവയ്ക്കണമെന്നുണ്ട്.. തിരക്കൊഴിയട്ടെ.. പതുക്കെ ആവാമെന്നു വച്ചു.. ആദ്യം നിങളുടെ ഒക്കെ ആവട്ടെ.. അപ്പോൾ എല്ലാ ഭാവുകങ്ങളും...

    ReplyDelete
  28. @രമേശ്‌ അരൂര്‍ ,Akbar , Dimithove ചേട്ടായിമാരെ ..അഭിപ്രായം പറഞ്ഞതിനും ഫോളോ ചെയ്തതിനും ഒരുപാട് ഒരുപാട് നന്ദി..

    ReplyDelete
  29. ഇന്നാണ് ഈ പോസ്റ്റ് കാണുന്നത്. വിവരണവും ഫോട്ടോകളും
    ഇഷ്ടപ്പെട്ടു. ഇനി അടുത്തൊരു മീറ്റില്‍ വെച്ചു കാണാം 

    ReplyDelete
  30. വിവരണം നന്നായി

    ReplyDelete
  31. മീറ്റുകള്‍ തുടരട്ടെ
    ഫാറ്റൂണിസ്റ്റിന്റെ മുമ്പീ നമ്മളും ഒരിക്ക ചിത്രാവുന്നുണ്ട് ട്ടാ
    ഹിഹിഹി

    ReplyDelete
  32. @keraladasanunni ...തീര്‍ച്ചയായും കാണണം...
    @ശ്രീ .....നന്ദി ശ്രീയേട്ടാ..
    @നിശാസുരഭി ...ഫാറ്റൂണിസ്റ് ആരെയെങ്കിലും കിട്ടാന്‍ നോക്കിയിരിക്കുവാ..

    ReplyDelete