Sunday, June 19, 2011

നൊമ്പരപൂക്കള്‍..

(സൌമ്യ എന്നാ പെണ്‍കുട്ടിക്ക് ട്രെയിനില്‍ വച്ചുണ്ടായ അനുഭവം നാമാരും മറന്നിട്ടുണ്ടാവില്ല...ആ ഇടയ്ക്കു ഒരുപാട് വേദനയോടെ എഴുതിയ കവിതയാണ് ഇത്..)


അവളെനിക്കാരുമല്ലായിരിക്കാം,

അവളെന്റെ ചോരയല്ലായിരിക്കാം..
         മാലാഖമാരെ വരുന്നെന്റെ സോദരീ,
         താപം-കൊടുങ്കാറ്റ്-പേമാരി പെയ്യട്ടെ.
         ഭൂമിക്ക് ചരമഗീതങ്ങള്‍ പാടട്ടെ.
         നശിക്കട്ടെ ലോകം  നശിക്കട്ടെ ജന്മങ്ങള്‍,
         മിന്നല്‍പ്പിണര്‍പ്പുകള്‍...തീമഴകള്‍ പെയ്യട്ടെ.
         കരയരുത് മര്‍ത്ത്യാ, വിതുംബരുത് നിങ്ങള്‍,
         കരയുവാന്‍ നിങ്ങളിന്നര്‍ഹരല്ല .
          ഈ   പെങ്ങളൊരുഭ്രാന്തന്റെ -
         കാമം  ഗ്രസിച്ചോരിരുകാലിതന്‍ കൈകളില്‍,
         പ്രാണന്‍ വെടിഞ്ഞതറിയുന്നു നാമെങ്കിലും,
         അറിവീല എന്നു നടിപ്പതിന്നെന്തിനു...?

         എന്റെ  സ്വപ്നങ്ങളില്‍ ദു:സ്വപ്നങ്ങള്‍ തീര്‍ത്തവള്‍
         യാമങ്ങളൊക്കെയും  വിനിദ്രമായ് തീര്‍ത്തവള്‍.
         അതവള്‍ തന്നെ,
         ട്രെയിനില്‍ നിന്നു തള്ളിയിട്ടതിക്രൂരമായ്,
         നിഷ്ടൂരമായ്......
        ഒരുകയ്യനിരുകാലി-
        തല്ലിക്കെടുത്തിയ സോദരി...
  അവളെനിക്കാരുമല്ലായിരിക്കാം,
  അവളെന്റെ ചോരയല്ലായിരിക്കാം..
     
         ഈ കപട ലോകത്തിനാഴങ്ങളില്‍-സോദരീ-
        നീ കണ്ടതില്ലയോ പൊയ്മുഖങ്ങള്‍..
        ദൃശ്യ-മാധ്യമത്തില്‍ ഞാന്‍ കണ്ട നിന്‍ മിഴികളില്‍
        വിഷാദാശ്രു വീണലിഞ്ഞാര്‍ദ്രമായി.
        ആസ്പ്പത്രി വരാന്തയില്‍
        നീര്‍കൊണ്ട ഹൃധയവുമായ്
        പെറ്റുപോറ്റിയ മാതൃത്വം വിലപിക്കെ,
        ഈ പുകള്‍ പെറ്റ ഭൂവില്‍, മനുഷ്യന്‍ 
        ഇത്ര മൃഗതുല്യനാകയോ..!
       എങ്കിലും സോദരീ ...അറിയീല-
       എനിക്കറിവീല നിന്‍ സ്വപ്‌നങ്ങള്‍..
       നിന്റെ സ്വപ്നങ്ങളില്‍ നീ നെയ്ത സൌധങ്ങള്‍...
       അതുനിന്റെ സ്വപ്‌നമല്ലായിരുന്നോ..!
       മറക്കില്ലൊരിക്കലും സോദരീ -പോക നീ
       ഇവിടെ ബലിക്കല്ലുകള്‍-ഒരിക്കലും
       നിണമണിയാതിരിക്കട്ടെ.
  നീ എനിക്കാരുമല്ലായിരിക്കാം,
  നീ എന്റെ ചോരയല്ലായിരിക്കാം.



7 comments:

  1. നല്ല വരികള്‍ ശ്രീ....

    ReplyDelete
  2. പ്രിയ അനുജാ, തിരിച്ചറിവ് നഷ്ട്ടപ്പെട്ട ലോകത്ത് നമുക്ക് കണ്ണ് പൊത്താം ; എങ്കിലും അതിശക്തമായി പ്രതികരിക്കാം. ആശംസകൾ............

    ReplyDelete
  3. ശരിക്കും നൊമ്പരപ്പെടുത്തുന്ന വരികള്‍ ....

    ReplyDelete
  4. വളരെ നന്ദി വിമല്‍ ചേട്ടാ,സാദിക്ക് ഇക്കാ,ലിപി ചേച്ചീ ..

    ReplyDelete
  5. ഹ്രിദയസ്പര്‍ശിയായ വരികള്‍.........

    ReplyDelete