Tuesday, February 1, 2011

ആശാന്‍ കഥകള്‍ 1

രാവിലെ തന്നെ പുഴയില്‍ ചാടുന്ന കണ്ടപ്പോള്‍ അമ്മയ്ക്കൊരു സംശയം.
"എങ്ങോട്ടാടാ  ..!"
"അനി ചേട്ടായീടെ   കൂടെ ഒരു പെണ്ണ് കാണാന്‍ പോകുവാ..
എവിടാ ...?
ഏറ്റുമാനൂര് ..... "

എട്ടര ആയപ്പോള്‍ തന്നെ ആശാന്‍ വന്നു..
       അനി ചേട്ടായീനേ  നാട്ടില്‍ അറിയപ്പെടുന്നത് ആശാന്‍ എന്നാണു..എന്റെ വല്യച്ഛന്റെ മകന്‍.
അങ്ങനെ ഞാനും  ആശാനും കൂടി തലയോലപ്പറമ്പില്‍ നിന്നും    ഏറ്റുമാനൂര്‍ക്കുള്ള  ഒരു ലിമിറ്റഡ് സ്റ്റോപ്പ് ബസ്സില്‍ കയറി..
എനിക്കും ആശാനും മുന്‍ വശത്തെ വാതിലിന്റെ തൊട്ടു പുറകിലത്തെ സീറ്റ് തന്നെ ഇരിക്കാന്‍ കിട്ടി.കടുത്തുരുത്തി  എത്തിയപ്പോള്‍ ഭയങ്കര ആള്..ഞായറാഴ്ച ആയതിനാല്‍ പള്ളിയില്‍ പോയി വരുന്നവരാണ്.ബസ്സില്‍ നില്ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയില്‍ യാത്രക്കാരാണ്.
      പക്ഷെ ബസ്സിലെ കിളി പറയുന്നത് "ഫുട്ബോള്‍    കളിക്കാനുള്ള സ്ഥലമുണ്ടന്നാണ്  ..."
അങ്ങനെ ഞങ്ങള്‍  പോകുമ്പോള്‍  ആണ് ആ കാഴ്ച കാണുന്നത്.
            ഒരു ചേച്ചി ഒരു ചെറിയ  കുട്ടിയേയും എടുത്തു കൊണ്ട് കഷ്ട്ടപ്പെട്ടു നില്‍ക്കുന്നു. 
എഴുന്നേറ്റു കൊടുത്താല്‍ ബസ്സിലെ ഇടിയും കൊണ്ട് പോകേണ്ടി വരുമെന്നതിനാല്‍ ആ കൊച്ചിനെ മേടിച്ചു പിടിച്ചു പ്രശ്നം സോള്‍വ് ചെയ്തു.
            ഒരു കാര്യം പറയാന്‍ വിട്ടുപോയി..ആശാന്റെ ഒരു വീക്ക്നെസ്സ് ആണ് കുട്ടികള്‍..കുട്ടികളെ പുള്ളിക്ക് ഭയങ്കര ഇഷ്ടമാണ്..കൊന്ജിക്കാനും താലോലിക്കാനും മറ്റും..ആശാനെയും കുട്ടികള്‍ക്ക് പെട്ടെന്ന് ഇഷ്ട്ടപ്പെടും.
നമ്മുടെ ഈ കുട്ടിയെ പറ്റി ര്‍ണ്ണിചാലും  വര്‍ണ്ണിചാലും തീരില്ല .ആശാന്റെ ഭാഷയില്‍  പറഞ്ഞാല്‍..
"സ്റ്റൈലന്‍  കൊച്ച്‌ "
റോസ് നിറമുള്ള  ഉടുപ്പൊക്കെ ഇട്ടു സുന്ദരിക്കുട്ടിയായിട്ടാണ് ഇരിപ്പ്.ഇടയ്ക്ക് ഞങ്ങളെ നോക്കി ചിരിക്കും.കൊച്ചിന്റെ കളി ചിരിയെല്ലാം കണ്ടു അങ്ങനെ ബസ്‌ ഏറ്റുമാനൂര്‍ അമ്പലം സ്റ്റോപ്പ് എത്തി. യാത്രക്കാര്‍ ഇറങ്ങി കൊണ്ടിരുന്നു.പെട്ടെന്നാണ് ഞാനത് കണ്ടത്.
          ഞങ്ങളുടെ കയ്യില്‍ കുട്ടിയെ തന്ന ചേച്ചി അതാ ഇറങ്ങി പോകുന്നു.ഞാനും ആശാനും കൂടി ഒരുതരത്തില്‍ ആ ചേച്ചിയെ വിളിച്ചു നിര്‍ത്തി.
        ഇതാ കുട്ടി...
ചേച്ചി: ഏത് കുട്ടി..ആരുടെ കുട്ടി..!
ആശാന്‍ :ചേച്ചിയുടെ കുട്ടി..ദേ...
ചേച്ചി:നിങ്ങളെന്താ  ഈ പറയുന്നത് ,എനിക്ക് കുട്ടികള്‍ ഒന്നും ഇല്ല.എന്നെ കേട്ടിച്ചിട്ടു പോലും ഇല്ല..
ഞാന്‍ :ചേച്ചിയുടെ കയ്യില്‍ നിന്നാ  ഞങ്ങള്‍  ഈ കുട്ടിയെ മേടിച്ചു പിടിച്ചത്.
ചേച്ചി:നിങ്ങള്‍ അനാവശ്യം പറയരുത് കേട്ടോ പിള്ളേരെ..
ഇതെല്ലം കേട്ട് നിന്ന കണ്ടക്ട്ടരും കിളിയും ഡ്രൈവറും പ്രശ്നത്തില്‍ ഇടപെട്ടു.
അവരോടു ചേച്ചി കരയുന്നത് പോലെ പറഞ്ഞു"ഈ പിള്ളേര് പറയുന്നത് കേട്ടില്ലേ ഈ കൊച്ചിനെ ഇവന്മാര് എന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കുവാ.."
          "പട്ടി കടിച്ചവനെ കാള കുത്തി "എന്നു പറയുന്നത് പോലെ ഇത് കേട്ട് നിന്ന കണ്ടക്റ്റര്‍ പറഞ്ഞു:"കൊച്ച്‌ ഇവന്മാരുടെ കൂടെ കളിച്ചു ചിരിച്ചു ഇരിക്കുന്നത് ഞാന്‍ കണ്ടതാ.."
ഇതിനിടെ കിളി എന്റെ കോളറിനു കുത്തി പിടിച്ചു.
           "എവിടെ നിന്നോ ഒരു കൊച്ചിനെ തട്ടി എടുത്തിട്ട് ഒരു പാവം പിടിച്ച ചേച്ചിയുടെ തലയില്‍ കെട്ടിവച്ചു രക്ഷപെടാന്‍ നോക്കുന്നോടാ"
പ്രശ്നം ഗുരുതരമാകാന്‍ തുടങ്ങിയതോടെ ആള്‍ക്കാരും കൂടാന്‍ തുടങ്ങി.ഇതിനിടെ പോലീസും വന്നു.
          കണ്ടക്ട്ടരും ചേച്ചിയും കൂടെ പൊടിപ്പും തോങ്ങലിം വച്ചു സംഭാവന്‍ പറഞ്ഞു കേള്‍പ്പിച്ചു.
"നിന്റെയൊക്കെ ഗ്യാങ്ങിലുള്ള മറ്റവന്മാര്‍ എന്തിയേടാ  ..?????"സര്‍ക്കിളിന്റെ ആദ്യത്തെ ചോദ്യം അതായിരുന്നു.
        ഞാന്‍ കരഞ്ഞു പറഞ്ഞു സാറെ ഞങ്ങള്‍ നിരപരാധികള്‍ ആണ്.
അതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു നിര്‍ഗുണന്‍ (നല്ലവന്‍) വിളിച്ചു പറഞ്ഞു:
"ചേച്ചിയെ കൊണ്ടും ഇവന്മാരെ കൊണ്ടും ആ കൊച്ചിനെ വിളിപ്പിക്കു സാറേ.."
അപ്പോള്‍ കൊച്ച്‌ ആരുടെ കൂടെ പോകുന്നു എന്നു നോക്കി പ്രതിയെ കണ്ടു പിടിക്കാം.
അങ്ങനെ ചേച്ചി ആദ്യം കുട്ടിയെ വിളിച്ചു.
          കൊച്ച്‌ ചേച്ചിയെ ഒന്ന് നോക്കി ഒറ്റ കരച്ചില്‍, എന്നിട്ട് ആശാന്റെ കാലില്‍ കെട്ടിപ്പിടിച്ചു നിന്നു.
ഇതുകണ്ടതും സര്‍ക്കിള്‍ " നിന്നെയൊക്കെ ശരിയാക്കി തരാമെടാ റാസ്ക്കല്‍   " എന്നും പറഞ്ഞു എന്നെ ഒറ്റ അടി 
   അയ്യോ ..........
  എന്റെ കണ്ണില്‍ ഇരുട്ട് കയറി.
  ഒന്നും കാണാന്‍ മേലാ ..
  ഞാന്‍ കണ്ണ് തുറന്നു നോക്കി. ചുറ്റും കൂരിരുട്ടു,എന്തോ അനങ്ങുന്നത്      പോലെ .നടുവിന് നല്ല വേദന.
പെട്ടെന്ന് വെളിച്ചം വന്നു.
സ്വിച്ച് ബോര്‍ടിനരുകില്‍  അച്ഛന്‍ നില്‍ക്കുന്നു.
           എനിക്ക് കാര്യങ്ങളുടെ ഒരു ഏകദേശ കിടപ്പ് മനസ്സിലായി.പുറകോട്ടു  കൈകളൂന്നി ഞാനങ്ങനെ  തന്നെ ഇരുന്നു.
           "പാതിരാത്രിയിലും മനുഷ്യനെ ഉറങ്ങാന്‍ സമ്മതിക്കില്ല അല്ലേടാ.."


വല്യൊരു അപകടത്തില്‍ നിന്നും രക്ഷപെട്ടതിനെക്കാള്‍  അപ്പുറം ഉറക്കച്ചടവോടെ ധേഷ്യപ്പെട്ടുള്ള   അച്ഛന്റെ നില്‍പ്പും ഭാവവും കണ്ടപ്പോള്‍ എന്റെ മനസ്സിലൊരു ലഡ്ഡു പൊട്ടി,സന്തോഷത്തിന്റെ ലഡ്ഡു.No comments:

Post a Comment