വാരത്തിലേക്ക് നടക്കുമ്പോള്‍ വലത്തേ കാലിനു നല്ല വേദനയുണ്ടായിരുന്നു. വൈകിട്ട് പുല്ലു ചെത്തുമ്പോള്‍ അരിവാള്‍ കൊണ്ടതാണ്, ഉപ്പൂറ്റിക്ക് മുകളില്‍ വച്ച് അല്പം തൊലിയും ചീന്തിക്കൊണ്ട് അത് പാളി പോകുമ്പോള്‍ ഇത്ര വേദന ഉണ്ടായിരുന്നില്ല.ചോര വന്നിരുന്നു,തെക്കേലെ ശാരദേടത്തിയുടെ വീട്ടില്‍ നിന്നും തിരശീല തുണി വാങ്ങി കെട്ടി.എന്തായാലും ചോര നിന്നു.പിന്നെന്താണാവോ ഇപ്പോള്‍ വേദന വരാന്‍ ..!
ഞാന്‍ മുറിപ്പാടിന് ചുറ്റം തൊട്ടു നോക്കി.ചെറിയ നീരുണ്ട്. ടി .ടി എടുക്കേണ്ടി വന്നേക്കും...
അറ വാതിലിനു മുകളിലിരുന്ന പച്ചമരുന്നിട്ട് കാച്ചിയ എണ്ണ എടുത്തു മുറിവില്‍ പുരട്ടിയിരുന്നു.
പഴയ നാട്ടു വൈദ്യം ആണ്, പണ്ട് അച്ഛന് പഠിപ്പിച്ചത്.
വാരത്തിലേക്ക് കയറുമ്പോള്‍ തന്നെ കട്ടിലിലേക്ക് വീഴാനുള്ള ക്ഷീണം ഉണ്ടായിരുന്നു .
ഗതകാല പ്രതാപത്തിന്റെ ഏക രേഖയായ തറവാട് നിലം പൊത്താറായ നിലയിലാണ്.
ആകെയുള്ളത് മൂന്നാല് ആടുമാടുകളും രണ്ടു കറവ പശുക്കളും മാത്രമാണ്.ഇവറ്റകളെ മേയ്ക്കാന്‍ പെടുന്ന പാട് കുട്ടികളെ വളര്‍ത്തുന്ന അച്ഛനമ്മമാര്‍ക്ക് പോലും കാണില്ല .
കട്ടിലിലേക്ക് ഇരിക്കുമ്പോള്‍ നഷടബോധം തോന്നി.
പെണ്ണും പെടക്കോഴിയുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ ഒരു കൈ താങ്ങായേനെ..
അമ്മ വിവാഹ കാര്യം പറയുമ്പോള്‍ ഒക്കെ ഓരോ മുട്ടാപ്പോക്ക് ന്യായം പറഞ്ഞു ഒഴിഞ്ഞു മാറുമായിരുന്നു.ഇതിപ്പോ അറുപത്തിനാലാം വയസ്സില്‍ ...ഒറ്റാംതടി മുച്ചാം വയറ്...
"ശേഖരേട്ടാ.. ദേ അമ്മിണിയെടത്തി വിളിക്കുന്നു.."
ഉമ്മറതുനിന്നാണന്നു തോന്നുന്നു,അക്കുവിന്റെ ശബ്ദം .
അക്കു പെങ്ങട മകനാണ്,കോളേജില്‍ പഠിക്കുന്നു.
എനിക്ക് ഒരു കൈ സഹായത്തിനു വരുന്നതാണ്..
ഞാന്‍ പെട്ടെന്ന് കട്ടിലിലേക്ക് അമര്‍ന്നു കിടന്നു.
എനിക്കറിയാം ആ വരവ് എന്തിനാണന്ന് .
അമ്മിണി അയല്‍വക്കകാരാണ്, ഭര്‍ത്താവ് മരിച്ച അവരുടെ പ്രതീക്ഷകള്‍ അത്രയും ഏക മകനിലാണ്.
മകനാണങ്കില് മാനസിക രോഗിയുമാണ്. ഗുളിക കഴിക്കാത്ത ദിവസങ്ങളില്‍ വയലന്റ് ആകും.സ്കൂളില്‍ പഠിക്കുന്ന പ്രായത്തില്‍ എന്തോ കണ്ടു പേടിച്ചതാണ്.
ഇപ്പോള്‍ പത്തു മുപ്പതു വയസ്സായി കാണും,ഒരു മാറ്റവുമില്ല.
കൂലിപ്പണി എടുത്തു കിട്ടുന്ന പണം മുഴുവനും അവന്റെ ചികിത്സയ്കായിട്ടുപോകും.
വീര്യം കൂടിയ ഇഗ്ലീഷ് മരുന്നുകളുടെ വര്‍ഷങ്ങളായുള്ള ഉപയോഗം കൊണ്ട് അവന്റെ ശരീരം തടിച്ചു ചീര്‍ത്തു.
ഒരിക്കല്‍ അച്ഛന് ചോദിച്ചു,
"അമ്മിണീ...നീ അവനെ കൃത്യ സമയത്ത് വിളിച്ചു എഴുന്നേല്‍പ്പിച്ചു മരുന്ന് കൊടുക്കാതെ അവനോടു തന്നെ കഴിച്ചോളാന്‍ പറഞ്ഞു ഗുളികയും ഏല്‍പ്പിച്ചു പണിക്കു നടന്നാല്‍ അവന്റെ അസുഖം എങ്ങനെ മാറും..?അവന് ഗുളിക കഴിക്കാതെ ദൂരെ കളഞ്ഞാലോ..?"
അത് കേള്‍ക്കുമ്പോള്‍ അമ്മിണിയുടെ മുഖം വാടും,ആ കണ്ണുകള്‍ നിറയും...തളര്‍ന്ന ശരീരവും മനസ്സുമായി അവര്‍ ഉമ്മറത്ത് കുത്തിയിരുന്ന് കരയും.മറുത്തൊന്നും ഉരിയാടത്തില്ലാ...
വടക്കേ പറമ്പില്‍ രാവിലെ ആടിനെ കെട്ടാന്‍ പോകുന്ന കൂട്ടത്തില്‍ അല്പസമയം ഞാനവിടെ കയറാറുണ്ട്.
അവനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രെമിച്ചു പലപ്പോഴും പരാജയപ്പെട്ടിട്ടുമുണ്ട്.എഴുന്നേറ്റാല്‍ തന്നെയും
വാതില്ക്കല് കസേരയില്‍ വന്നിരിക്കും .
ഞാന്‍ പോകുമ്പോള്‍ അതിലിരുന്നു തന്നെ ഉറങ്ങും.
ചിലപ്പോഴൊക്കെ എന്തൊക്കെയോ ഗഹനമായ ചിന്തകളിലാണന്നു തോന്നും. ആലോചനകളില്‍ മുഴുകി അങ്ങനെ ഇരിക്കും, മണിക്കൂറുകളോളം .
വര്‍ഷങ്ങള്‍ ആയി ഇതൊക്കെ തന്നെയാണ് പതിവ്.
വയലന്റ് ആകുമ്പോള്‍ പോലും അവനു എന്നോട് ഒരു പ്രത്യേക സ്നേഹം ഉണ്ട്, എന്നെ ഉപദ്രവിക്കാറില്ല.
ഇപ്പോഴത്തെ അമ്മിണിയുടെ ഈ വരവ് രാത്രിയില്‍ അവന് മരുന്ന് കഴിക്കാന്‍ കൂട്ടാക്കതതാണന്നു എനിക്ക് തോന്നി.
വേദനിക്കുന്ന കാലും വച്ച് ഈ ഇരുട്ടത്ത് പോകാന്‍ ഞാന്‍ മടിച്ചു.
വാതില്ക്കല് അനക്കം കേട്ട് ഞാന്‍ നോക്കുമ്പോള്‍ അമ്മിണിയാണ്.
"ശേഖരേട്ടാ ..ഒന്ന് വരുവ്വോ ,അവന് ഇന്നും മരുന്ന് കഴിക്കാന്‍ കൂട്ടാക്കുന്നില്ലാ.."
"അമ്മിണീ ...എന്റെ കാലു വയ്യാ, ദാ കണ്ടില്ലേ.."
എന്ന് പറയണമെന്നുണ്ടായിരുന്നു .അവളുടെ ദയനീയ നില്‍പ്പ് കണ്ടപ്പോള്‍ അതിനു മനസ്സുവന്നില്ല.
ഒരു തോര്‍ത്തും തോളത്തിട്ടു ഞാന്‍ അമ്മിണിക്കൊപ്പം നടന്നു .
തന്റെ മുറ്റത്തെത്തിയപാടെ അമ്മിണി ഉറക്കെ വിളിച്ചു പറഞ്ഞു
"ദേ ശേഖരേട്ടന് വന്നിരിക്കണ്..വെക്കം മരുന്ന് കഴിച്ചോളൂ.."
അമ്മിണി അകത്തേക്ക് പോയി..
അകത്തെ ടേബിളില്‍ ഗുളികയും മറ്റും ചിതറിക്കിടക്കുന്നു.
ടേബിളിലിരുന്ന അഞ്ചു ഗുളികയും വെള്ളം നിറച്ച ഗ്ലാസ്സും ഞാന്‍ കയ്യില്‍ എടുത്തു.
അപ്പോഴേക്കും ആധിപിടിച്ച മുഖവുമായി അമ്മിണി ഓടി വന്നു.
അവനിവിടെങ്ങും കാണുന്നില്ല ശേഖരേട്ടാ..
വിളിച്ചിട്ടും മിണ്ടുന്നില്ല ..അമ്മിണി കരച്ചിലിന്റെ വക്കിലാണ്..
ടോര്‍ച്ചുമായി ഞാന്‍ വീടിനുചുറ്റും നോക്കി.കണ്ടില്ല ...
അയല്‍വക്കത്തെ തോമാച്ചനും മേനോന് സാറും വന്നു.
ഞങ്ങള്‍ പലവഴിക്ക് പാഞ്ഞു.
അതിനിടയ്ക്കെപ്പോഴോ അമ്മിണി തളര്‍ന്നു വീണു.
തോമാച്ചന്റെ ഭാര്യയും മറ്റും ചേര്‍ന്ന് അവളെ താങ്ങി കട്ടിലില്‍ കിടത്തി.
പോയവരൊക്കെയും ഏറെ കഴിഞ്ഞു തിരിച്ചു വന്നു.അവനെ കണ്ടവരാരുമില്ലാ.
പ്രതീക്ഷകളസ്തമിച്ചു.
ഇനി രാവിലെ ആകട്ടെ എന്നു വച്ചു.
കട്ടിലില്‍ തളര്‍ന്നു കിടക്കുന്ന അമ്മിണിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ഞാന്‍ നിന്ന് വിയര്‍ത്തു...
രാവിലത്തെ അന്വേഷണങ്ങള്‍ക്ക് ഇടയില്‍ കവലയിലെ ഒരു ഓട്ടോ ഡ്രൈവര്‍ പറഞ്ഞു അറിഞ്ഞു രാത്രി ഒരു പത്തു മണി കഴിഞ്ഞ നേരം ഒരാള്‍ അതിലെ പോണത് കണ്ടന്ന്. ചോദിച്ചിട്ട് ഒന്നും പറഞ്ഞുമില്ല...
രാത്രിയുടെ മറയില്‍ അയാള്‍ മുഖം അത്ര വ്യക്തമായി കണ്ടില്ലാത്രേ..
എന്താണേലും ബസ് സ്ടാന്റിനടുത്തെക്കാണ് അവന് പോയന്നു മനസ്സിലായി..
സകല ദൈവങ്ങളെയും മനസ്സില്‍ വിളിച്ചു, അവനു ധൂരെക്കെങ്ങും പോകാന്‍ തോന്നിച്ചെക്കരുതെ..
സ്ടാന്റിനടുത്തെ സിമന്റു ബെഞ്ചില്‍ കൂനിക്കൂടി ഇരിക്കുന്ന ദേഹം എനിക്ക് പെട്ടെന്ന് മനസ്സിലായി.
അവന് എന്നെ രൂക്ഷമായൊന്നു നോക്കി..
വീട്ടില്‍ എത്തിക്കുവോളവും അവന് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ല .
പക്ഷെ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് അവന് അക്രമാസക്തനായി,അവിടിരുന്ന ബക്കെറ്റെടുത്തു അവന് ഞങ്ങള്‍ക്ക് നേരെ വീശി..
വളരെ പരിശ്രമങ്ങള്‍ക്കൊടുവില്‍ അവനെ ഞങ്ങള്‍ മുറിയില്‍ ഇട്ടു പൂട്ടി.
ജനലുങ്കല്‍ നില്ക്കുന്ന ഞങ്ങളിലേക്ക് അവന് തീഷ്ണമായി നോക്കികൊണ്ടിരുന്നു.
പിന്നീടെപ്പോഴോ അവന് ഗഹനമായ ചിന്തകളിലേക്ക് പോയി.
എന്താണ് അവന് ചിന്തിച്ചു കൂട്ടുന്നതെന്ന് മനസ്സിലായില്ലെങ്കിലും
അവന്റെ മുഖത്ത് അപ്പോള്‍ ഒരു പുച്ച്ച ഭാവം നിഴലിച്ചിരുന്നോ...!!
Tuesday, November 23, 2010
Monday, November 22, 2010
കണ്ണീര്
ഇടവമാസത്തിലെ കുളിരാര്‍ന്ന നിശകളില്‍
അവളെ ഞാന്‍ ജീവിത സഖി ആക്കി..
അവളില്ലാതൊരു രാത്രി പോലും ,
എനിക്കുറങ്ങാന്‍ കഴിയാതെ ആയി ..
പൂമുഖ പടിയിലെ ചൂരല്‍ കസേരയില്‍
അവള്‍തന്‍ പദസ്വനം കാതോര്‍ത്തിരുന്നു.
അവള് വരുവോളവും ദൂരേക്ക് ദൂരേക്ക്
ദൃഷ്ടികള്‍ ഊന്നി ഞാന്‍ കാത്തിരുന്നു.
അവള് അണയാത്ത ദിനങ്ങളില്‍
ഒരു ഭ്രാന്തനെ പോലെ ഞാന്‍ പിറുപിറുത്തു.
പിന്നെ,
അവള് വന്നണയുന്ന മര്മ്മരം കേള്‍ക്കുമ്പോള്‍
തൊടിയിലെക്കോടി ചെന്നവളെയും പുല്കി,
മാറില്‍ മുഖമണച്ച് എങ്ങിക്കരയും .
ആ തുള്ളികള്‍...
അറിയില്ലാ,
അതവള് തന് കണ്ണീരോ അതോ എന്റെയോ..?
അവളെ ഞാന്‍ ജീവിത സഖി ആക്കി..
അവളില്ലാതൊരു രാത്രി പോലും ,
എനിക്കുറങ്ങാന്‍ കഴിയാതെ ആയി ..
പൂമുഖ പടിയിലെ ചൂരല്‍ കസേരയില്‍
അവള്‍തന്‍ പദസ്വനം കാതോര്‍ത്തിരുന്നു.
അവള് വരുവോളവും ദൂരേക്ക് ദൂരേക്ക്
ദൃഷ്ടികള്‍ ഊന്നി ഞാന്‍ കാത്തിരുന്നു.
അവള് അണയാത്ത ദിനങ്ങളില്‍
ഒരു ഭ്രാന്തനെ പോലെ ഞാന്‍ പിറുപിറുത്തു.
പിന്നെ,
അവള് വന്നണയുന്ന മര്മ്മരം കേള്‍ക്കുമ്പോള്‍
തൊടിയിലെക്കോടി ചെന്നവളെയും പുല്കി,
മാറില്‍ മുഖമണച്ച് എങ്ങിക്കരയും .
ആ തുള്ളികള്‍...
അറിയില്ലാ,
അതവള് തന് കണ്ണീരോ അതോ എന്റെയോ..?
Saturday, November 20, 2010
വടയാറിന്റെ മാത്രം ഉത്സവങ്ങള്‍
വൈക്കം താലൂക്കിലെ തലയോലപ്പറമ്പ് പഞ്ചായത്തിലുള്‍പ്പെടുന്ന വടയാര്‍ ...
സര്‍പ്പക്കാവുകള്‍ ഉള്‍പ്പെടെ ധാരാളം ക്ഷേത്രങ്ങള്‍ ഉള്ള നാടാണ് വടയാര്‍..
കുംബളത്താക്കല്ക്ഷേത്രവും ഇളങ്കാവ് ദേവി ക്ഷേത്രവും ഭൂതങ്കേരില്‍ ക്ഷേത്രവും കള്ളാട്ടിപ്പുറം ക്ഷേത്രവും മറ്റും അതില്‍ ചിലത് മാത്രമാണ്..
വടയാറിനെ ധന്യമാക്കി കൊണ്ട് മൂവാറ്റുപുഴയാറിനു തീരത്തായി ഉണ്ണി മിശിഹാ പള്ളിയും ഞങ്ങളെല്ലാം പഠിച്ചു വളര്‍ന്ന ല്‍. പി. സ്കൂളും യൂ .പി സ്കൂളും ഹൈ സ്കൂളും ഇന്നും തലയെടുപ്പോടെ നില നില്ക്കുന്നു.
ഇളങ്കാവ് ക്ഷേത്രത്തിലെ പകല്‍പൂരം ആണ് മുകളില്‍ കാണിച്ചിരിക്കുന്ന ഫോട്ടോ.
മൂവാറ്റുപുഴയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ആണ് പ്രശസ്തമായ വടയാര്‍ ആറ്റ് വേല നടക്കുന്നത്..
മറ്റൂള്ള ഉത്സവങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ ഉത്സവത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്.
ഇത് മുവാറ്റുപുഴയാറില്‍ വള്ളങ്ങളില്‍ നടക്കുന്ന ആചാരാനുഷ്ഠാനമാണ് എന്നതാണ് അതില്‍ പ്രധാനം .
ഗരുഡന്മാര് മറ്റു വള്ളങ്ങളില്‍ ദേവിയെ അനുഗമിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. വൈക്കപ്രയാറുള്ള ആറ്റുവേല കടവില്‍ നിന്നും ദേവി എഴുന്നള്ളി ഇളങ്കാവ് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതും നിരവധി ഗരുഡന്മാര് മറ്റു വള്ളങ്ങളില്‍ ദേവിയെ അനുഗമിക്കുന്നതും ദേവിയുടെ അനുഗ്രഹതിനുമായി ജാതി മത ഭേതമന്യേ വടയാര്‍, വൈക്കപ്രയാര്‍, മണവുന്നം തുടങ്ങി വിവിധ ദേശത്തുള്ള ഭക്ത ജനങ്ങള്‍ ആറിന്റെ ഇരു കരകളിലും തടിച്ചുകൂടാറുണ്ട്..
ഈ കാണിചിട്ടുള്ളതാണ് ആറ്റുവേലചാട് .
മീനമാസത്തിലെ അശ്വതി ഭരണിയില്‍ ആണ് ഈ ഉത്സവം നടത്തപ്പെടുന്നത്.
അശ്വതി നാളില്‍ ആറ്റുവേലയും ഭരണി നാളില്‍ തൂക്കചാടും..
പണ്ട് ഏഴു നിലകള്‍ ഉണ്ടായിരുന്നു ഈ ആറ്റുവേലചാടിന് .
ഏതോ യുദ്ധക്കപ്പല്‍ ആണന്നു കരുതി പറങ്കികള്‍ നശിപ്പിച്ചതാണ് ബാക്കി നാല് നിലകള്‍ എന്നാണ് കേട്ടുകേള്‍വി.
കൊടുങ്ങല്ലൂരും പണ്ട് ആറ്റുവേല നടന്നിരുന്നു .പിന്നെപ്പോഴോ നിന്നുപോയതാണ്.
താഴത്തെ ആദ്യ പടം കാണിക്കുന്നത് ആറ്റുവേലചാടിന്റെ ഭംഗിയാണ്.
വെളുപ്പിനെ അഞ്ചു മണിയാകുമ്പോള്‍ അമ്പലക്കടവില്‍ ദേവി ആറ്റുവേലചാടില്‍ വന്ന് അടുക്കുന്നതിനു മുന്‍പ് എടുത്തത്.
മൂവാറ്റുപുഴയാരിന്റെ ഓളപ്പരപ്പുകള്‍ക്ക് അന്ന് പതിവിലും ഭംഗി ഏറും. തൂക്കചാടുകള് ആണ് അടുത്ത പടം.
ഏറ്റവും താഴത്തെത് സര്‍പ്പ കളമെഴുത്തിനു മുന്‍പുള്ള കളം ഇടീല് ചടങ്ങാണ്.
അങ്ങനെ എത്ര വൈവിധ്യം ആര്ന്ന നാടാണ് എന്റെ വടയാര്‍ എന്നോ.....
ഇനിയും ഒരുപാട് പറയാനുണ്ട് ,അതു പിന്നീട് പറയാം ....

എന്റെ നാട്
വൈക്കം താലൂക്കില്‍ പെടുന്ന തലയോലപറംബിലെ വടയാര്‍ ആണ് എന്റെ നാട്.
പച്ചപ്പട്ടണിഞ്ഞ ഈ ഗ്രാമത്തിന്റെ സമീപത്തുകൂടി മൂവാറ്റുപുഴയാര്‍ ഒഴുകുന്നു.
തലയുയര്‍ത്തി നില്ക്കുന്ന തെങ്ങുകളും,വിശാലമായ പാടങ്ങളും,
അവക്കിടയിലൂടെ ഒഴുകിവരുന്ന ചെറിയ തോടുകളും എന്റെ ഗ്രാമത്തെ മനോഹരമാക്കുന്നു.
ഗ്രാമ വിശുദ്ധിയുടെ ഭംഗി വിളിച്ചോതുന്ന ഒരു സുന്ദര പ്രദേശം...........
ഇടുക്കിയില്‍ കുറവന്‍, കുറത്തി മലകള്‍ക്കിടയിലുള്ള അണക്കെട്ടില്‍ നിന്നും ഉത്ഭവിക്കുന്ന തൊടുപുഴയാറ്....
പദ്ധതി പ്രദേശമുള്‍പ്പെടുന്ന ചെറുതോണി ഡാമില്‍ നിന്നും കൂറ്റന്‍ ടണലുകള്‍ വഴി ഒഴുകി,
ഏകദേശം 30 കി.മീ. പിന്നിട്ട് മലയടിവാരത്തുള്ള മൂലമറ്റം പവ്വര്‍ഹൌസില്‍ എത്തിച്ചേരുന്നു.
വൈദ്യുതോത്പാദന ശേഷമുള്ള ജലം ഒഴുകി മലങ്കര അണക്കെട്ടിലെ പദ്ധതി പ്രദേശത്ത് എത്തിച്ചേരുന്നു.
മലങ്കര പവ്വര്‍ഹൌസിലെ ഉത്പാദന ശേഷം നേരെ തൊടുപുഴയ്ക്ക്.
അങ്ങനെ തൊടുപുഴ പട്ടണത്തെ സമ്പല്‍ സമ്മ്രുദ്ധിയാല്‍ കുളിരണിയിച്ച്, ഹ്രിദയഭാഗത്തുകൂടി ഒഴുകി
മൂവാറ്റുപുഴയിലേയ്ക്ക് പോകുന്നു.
മൂവാറ്റുപുഴയില്‍ വച്ച് കാളിയാര്‍ പുഴയും കൂടി തൊടുപുഴയാറ്റില്‍ ചെന്നു ചേരുന്നു.
അങ്ങനെ മൂവാറ്റുപുഴയാറാകുന്നു......
അവിടെ നിന്നും പിറവത്തേക്കൊഴുകി,
പച്ചപ്പട്ടണിഞ്ഞ ഈ ഗ്രാമത്തിന്റെ സമീപത്തുകൂടി മൂവാറ്റുപുഴയാര്‍ ഒഴുകുന്നു.
തലയുയര്‍ത്തി നില്ക്കുന്ന തെങ്ങുകളും,വിശാലമായ പാടങ്ങളും,
അവക്കിടയിലൂടെ ഒഴുകിവരുന്ന ചെറിയ തോടുകളും എന്റെ ഗ്രാമത്തെ മനോഹരമാക്കുന്നു.
ഗ്രാമ വിശുദ്ധിയുടെ ഭംഗി വിളിച്ചോതുന്ന ഒരു സുന്ദര പ്രദേശം...........
ഇടുക്കിയില്‍ കുറവന്‍, കുറത്തി മലകള്‍ക്കിടയിലുള്ള അണക്കെട്ടില്‍ നിന്നും ഉത്ഭവിക്കുന്ന തൊടുപുഴയാറ്....
പദ്ധതി പ്രദേശമുള്‍പ്പെടുന്ന ചെറുതോണി ഡാമില്‍ നിന്നും കൂറ്റന്‍ ടണലുകള്‍ വഴി ഒഴുകി,
ഏകദേശം 30 കി.മീ. പിന്നിട്ട് മലയടിവാരത്തുള്ള മൂലമറ്റം പവ്വര്‍ഹൌസില്‍ എത്തിച്ചേരുന്നു.
വൈദ്യുതോത്പാദന ശേഷമുള്ള ജലം ഒഴുകി മലങ്കര അണക്കെട്ടിലെ പദ്ധതി പ്രദേശത്ത് എത്തിച്ചേരുന്നു.
മലങ്കര പവ്വര്‍ഹൌസിലെ ഉത്പാദന ശേഷം നേരെ തൊടുപുഴയ്ക്ക്.
അങ്ങനെ തൊടുപുഴ പട്ടണത്തെ സമ്പല്‍ സമ്മ്രുദ്ധിയാല്‍ കുളിരണിയിച്ച്, ഹ്രിദയഭാഗത്തുകൂടി ഒഴുകി
മൂവാറ്റുപുഴയിലേയ്ക്ക് പോകുന്നു.
മൂവാറ്റുപുഴയില്‍ വച്ച് കാളിയാര്‍ പുഴയും കൂടി തൊടുപുഴയാറ്റില്‍ ചെന്നു ചേരുന്നു.
അങ്ങനെ മൂവാറ്റുപുഴയാറാകുന്നു......
അവിടെ നിന്നും പിറവത്തേക്കൊഴുകി,
വടയാറിനെ കുളിരണിയിച്ചു
ഹൃദയ താളം
എന്‍ ഹൃദയ താളമാണ് നീ ,
ആത്മാവിന് രാഗവും...
പൂര്‍ണ്ണത തേടുന്ന ശിലയാണ് ഞാന്‍ ,
നീയോ -
പൂവിരിയിക്കും ശില്‍പ്പിയും ..
ഇതിനുമുന്പെനിക്കറിയില്ല
പ്രണയസുന്ദര പുഷ്പമേ.
വരണ്ട കല് ശിലയില്‍ നിന്നും
സ്നേഹത്തിന് നീരുറവ തെളിക്കു നീ..
എനിക്കായ് തീര്‍ത്ത കവിതയോ നീ
അതോ കാലം കരുതിയ സുന്ദര കൃതിയോ ..!
അകന്നിരുന്നാലും വെറുത്താലും നീ -
ഒരു ചിരിയില്‍ അലിയുമെന്‍ ഹൃദയമാണ് ...
ആത്മാവിന് രാഗവും...
പൂര്‍ണ്ണത തേടുന്ന ശിലയാണ് ഞാന്‍ ,
നീയോ -
പൂവിരിയിക്കും ശില്‍പ്പിയും ..
ഇതിനുമുന്പെനിക്കറിയില്ല
പ്രണയസുന്ദര പുഷ്പമേ.
വരണ്ട കല് ശിലയില്‍ നിന്നും
സ്നേഹത്തിന് നീരുറവ തെളിക്കു നീ..
എനിക്കായ് തീര്‍ത്ത കവിതയോ നീ
അതോ കാലം കരുതിയ സുന്ദര കൃതിയോ ..!
അകന്നിരുന്നാലും വെറുത്താലും നീ -
ഒരു ചിരിയില്‍ അലിയുമെന്‍ ഹൃദയമാണ് ...
Tuesday, November 16, 2010
സഖാക്കളേ മുന്നോട്ട്
ഞങ്ങള്‍ക്ക് മുന്‍പേ നടന്ന ധീരന്മാരേ
മുന്‍പേ നടന്ന സഖാക്കളേ ...
നിങ്ങള്‍ കൈമാറി
ഞങ്ങളില്‍ എത്തിയതാണീ ദീപശിക_
ഇതിന്നാത്മാവിനു പറയാനുണ്ടായിരം_
പടയനിക്കഥകള്...
നിങ്ങള്‍, നീതിതന്‍ പട നയിച്ചോര്‍,
ഇരുളിനെ പകലാക്കി മാറ്റിയോര്‍ ,
എന്നും മാതൃകയായവര്‍
തെളിച്ചു തന്നോരീ വിപ്ലവ പാതയില്‍
അണിനിരക്കുവോര് ഞങ്ങള്‍ ..
കാത്തിടുമതെന്നും അണയാതെ ,
പ്രഭയോട്ടും മങ്ങാതെ ,
പുലരികള്‍ തേടി തുടരുന്ന യാത്രയില്‍
നാളെകളില്‍ ഞങ്ങളും വീണു പോയേക്കാം
പക്ഷെ,
കാലത്തിന്റെ ചുമരില്‍ ഞങ്ങളും
രക്തത്താല്‍ കുറിച്ചിടും
കൊല്ലാം..
പക്ഷെ, തോല്‍പ്പിക്കാന്‍ ആവില്ല.
മുന്‍പേ നടന്ന സഖാക്കളേ ...
നിങ്ങള്‍ കൈമാറി
ഞങ്ങളില്‍ എത്തിയതാണീ ദീപശിക_
ഇതിന്നാത്മാവിനു പറയാനുണ്ടായിരം_
പടയനിക്കഥകള്...
നിങ്ങള്‍, നീതിതന്‍ പട നയിച്ചോര്‍,
ഇരുളിനെ പകലാക്കി മാറ്റിയോര്‍ ,
എന്നും മാതൃകയായവര്‍
തെളിച്ചു തന്നോരീ വിപ്ലവ പാതയില്‍
അണിനിരക്കുവോര് ഞങ്ങള്‍ ..
കാത്തിടുമതെന്നും അണയാതെ ,
പ്രഭയോട്ടും മങ്ങാതെ ,
പുലരികള്‍ തേടി തുടരുന്ന യാത്രയില്‍
നാളെകളില്‍ ഞങ്ങളും വീണു പോയേക്കാം
പക്ഷെ,
കാലത്തിന്റെ ചുമരില്‍ ഞങ്ങളും
രക്തത്താല്‍ കുറിച്ചിടും
കൊല്ലാം..
പക്ഷെ, തോല്‍പ്പിക്കാന്‍ ആവില്ല.
Sunday, November 14, 2010
എന്റെ കുട്ടിക്കാലം ....
ചന്നം പിന്നം പെയ്ത മഴയില്‍ ,
ശീലക്കുടയും ചൂടി
വള്ളിനിക്കരിട്റ്റ് മൂക്കൊലിപ്പിച്
കുഞ്ഞി കൈ കൊണ്ട് സ്ലെയിട്ടും അടക്കി പിടിച്
അമ്മയുടെ കവിളില്‍ ഉമ്മയും ചാര്‍ത്തി
പൂക്കളോടും പൂമ്പാറ്റകലോടും പരിഭവം പറഞ്ഞു
ല്‍.പി സ്കൂളിലേക്ക് ....
ശീലക്കുടയും ചൂടി
വള്ളിനിക്കരിട്റ്റ് മൂക്കൊലിപ്പിച്
കുഞ്ഞി കൈ കൊണ്ട് സ്ലെയിട്ടും അടക്കി പിടിച്
അമ്മയുടെ കവിളില്‍ ഉമ്മയും ചാര്‍ത്തി
പൂക്കളോടും പൂമ്പാറ്റകലോടും പരിഭവം പറഞ്ഞു
ല്‍.പി സ്കൂളിലേക്ക് ....
ചെളി പിടിച്ച കാലു കൊണ്ട് വെള്ളം തട്ടി തെറിപ്പിച്ചതിനു..
നനഞ്ഞ ശീല കുട കറക്കി വെള്ളം ദേഹത്ത വീഴ്ത്തിയതിനു..
ചെളി പിടിച്ച പാട വരമ്പില്‍ നിന്നും മഴി തണ്ട് പറിച്ചതിനു..
കീശയില്‍ ഒളിപ്പിച്ച കടലാസ് തോണി
പാട വരംബിനരുകിലെ കൈ തോട്ടില്‍ ഒഴുകിയത്തിനു..
മനു അണ്ണന്, ബിനു അണ്ണന്, ആഷ് അണ്ണന്,
ചിഞ്ചു ,ധന്യ, ജിഷ് അണ്ണന്, പ്രിജി ...
അവരെക്കാള്‍ മുന്നേ ഓടി പോയി മാറി നിന്ന്
അവരെ കൊഞ്ഞനം കാട്ടി കളിയാക്കിയതിന് ..
പിന്നില്‍ നിന്നും മുത്തശന്റെ
സ്നേഹം നിറഞ്ഞ ശകാരവും കേട്ട്
കൊഴിഞ്ഞു പോയ എന്റെ കുട്ടിക്കാലം...
Subscribe to:
Posts (Atom)