Tuesday, August 2, 2011

തൊടുപുഴ മീറ്റിലെ വിശേഷങ്ങള്‍ ..

പത്ത് മണിക്ക് തുടങ്ങുന്ന മീറ്റില്‍ ഞാന്‍ കൃത്യം പതിനൊന്നു മണിക്ക് തന്നെ എത്തി.
ഈ നിലക്ക് പോയാല്‍ ഒരു സര്‍ക്കാര്‍ ജോലി ഉറപ്പ്.
എന്തായാലും മൂവാറ്റുപുഴ റൂട്ടില്‍ അര്‍ബ്ബന്‍  ബാങ്ക് ഹാളില്‍ എത്തുമ്പോള്‍ അവതാരകന്‍ കിടന്നു എന്തൊക്കെയോ കോപ്രായങ്ങള്‍(മിമിക്രികള്‍)  കാട്ടുന്നു..  -ആള് പുലിയാണ്  സ്റ്റൈലനായി പാട്ടും പാടും .
 സെന്തില്‍ ചേട്ടന്‍ അല്ല..ഒരു പുതിയ മുഖം.
സെന്തില്‍ ചേട്ടന്‍ വരുമെന്നാണ് ചാറ്റില്‍ വന്നപ്പോള്‍ പറഞ്ഞിരുന്നത്.പിന്നെ  ഇതാരാണാവോ.?
ഓര്‍മ്മയില്‍ പല മുഖങ്ങളും പരതി..
അയ്യോ ഇത്  വാഴക്കോടന്‍ അല്ലെ..
അങ്ങനെ ആലോചനകളില്‍ മുഴുകി നില്‍ക്കുമ്പോളാണ് ഒരാള്‍ ഓടി  വന്ന് എന്നോടുപോലും ചോദിക്കാതെ എന്റെ വലതു കൈ പിടിച്ചു രണ്ടു കുലുക്ക്.ആരപ്പാ കോതമംഗലം...
ഞാനാ മുഖത്തേക്ക് നോക്കി.
നമ്മുടെ പൊന്മളക്കാരന്‍ .
ഹും,ആയതുകൊണ്ട് പോട്ടെ ഞമ്മളങ്ങു  പൊറുത്തു .
{പൊന്മളക്കാരന്‍ ,ധിമിത്രോവ് (ഇല  പൊഴിയുമ്പോള്‍  )...ഹല്ലോ മിസ്റ്റര്‍ പെരേരാ... മുതല വല്ലതും .. }

കൌണ്ടറില്‍ യൂസഫ്പ..
 {പ്രവീൺ വട്ടപ്പറമ്പത്ത് (ഹരിചന്ദനം),യൂസുഫ്‌പ......പിന്നില്‍ ജോ ചേട്ടന്‍ }

യൂസഫ്പയാണന്നു തോന്നുന്നു ഖജാന്‍ജി.
കണ്ടപാതി ഒരു ഫോറം  എടുത്തു തന്നിട്ട് എന്റെ പോക്കറ്റിലോട്ടൊന്നു നോക്കി.
എനിക്കിങ്ങട കാശൊന്നും വേണ്ട ..ദാ പിടി, 200.
ചുറ്റും  നോക്കി.വൈറ്റില എത്തി എന്നും പറഞ്ഞു 8മണിക്ക് വിളിച്ച ധിമിത്രോവ് ചേട്ടനെ കാണ്മാനില്ല.ആരെങ്കിലും തട്ടിക്കൊണ്ടുപോയോ..!!
ഒരു മിസ്സ്ഡ്  അടിപ്പിച്ചു  തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ മുന്‍പില്‍ നില്‍ക്കുന്നു.
കയ്യില്‍ ഒരു കാലന്‍ കുടയുമോക്കെയായി നില്‍ക്കുന്ന ഒടിയനെ കണ്ടു ഒന്ന് ഞെട്ടിയോ..?കുട വാങ്ങി  തിരിച്ചും മറിച്ചും നോക്കി.
{സാബു കൊട്ടോട്ടി (കൊട്ടോട്ടിക്കാരൻ),ദിമിത്രോവ്.കെ.ജി(ഇല  പൊഴിയുമ്പോള്‍).....}

പണ്ടെന്റെ ഉപ്പൂപ്പാക്കും ഇതുപോലൊന്ന്......................
മുഴുമിപ്പിക്കും മുന്‍പ് ഞാനോടി.
മത്താപ്പ് അതാ തത്തി തത്തി വരുന്നു .
ജിക്കു എവിടെ..?
ദോ ....
മത്താപ്പിന്റെ   കൈകള്‍ രണ്ടു തരുണീ മണികള്‍ക്ക് പുറകില്‍ ഇരിക്കുന്ന ചെറുപ്പക്കാരനിലേക്ക്  നീണ്ടു.
 {ജിക്കു വർഗീസ് (സത്യാന്വേഷകൻ)........}

ജിക്കു എഴുനേറ്റു വന്നു പറഞ്ഞു നമ്മള്‍ കോട്ടയം കാരുടെ മീറ്റ് വേണ്ടി  വരും ,കുറെ  കോട്ടയം  കാരുണ്ട്‌..
അങ്ങനൊരു ഗ്രൂപ്പ് വേണ്ടാന്ന് ഞങ്ങള്‍ തന്നെ പിന്നെ തീരുമാനിച്ചു ,എന്നാലും കുമരകത്ത് ഹൌസ് ബോട്ടില്‍ ഒരു മീറ്റ് , അതും കായലില്‍ വെച്ച്   ഒരെണ്ണം ആകാം എന്ന് റെജി ചേട്ടന്‍ ഒരു കമ്മന്റ് പറഞ്ഞു..
 {ദിമിത്രോവ്.കെ.ജി(ഇല  പൊഴിയുമ്പോള്‍),റെജി.പി.വർഗീസ് (റെജി പുത്തൻപുരക്കൽ)}

പുസ്തക കൌണ്ടറില്‍ ഭൂലോക സഞ്ചാരി(മനോരാജ്)  നില്‍ക്കുന്നു.
അതിനടുത്ത്  ഒരു പെട്ടി കമിഴ്ത്തി അതില്‍ എന്തോ എഴുതി വച്ചിട്ടുണ്ട്.
......സഹായനിധി......
ഞാന്‍ ശ്രദ്ധിച്ചു നോക്കി.മനോരാജ്യം അതിടക്കിടക്ക് പൊക്കി നോക്കുന്നുണ്ട്.
 {പ്രവീൺ വട്ടപ്പറമ്പത്ത് (ഹരിചന്ദനം),ജോഹർ.കെ.ജെ. (ജോ),മനോരാജ്.കെ.ആർ}

എന്താ കാര്യം അറിയണമല്ലോ..
ഞാനടുത്തു ചെന്നു.
പെട്ടിയുടെ  അടി ഭാഗം പൊള്ള..മുകളില്‍ ഒരു ഹോള്‍ ഇട്ടിട്ടുണ്ട്.
ഈ പൊക്കി നോട്ടം  അതിനടിയില്‍ വല്ല നോട്ടോ തുട്ടോ വീണിട്ടുണ്ടോ എന്നാണത്രേ ..
വണ്ണിനു  പോകാന്‍  കടുത്ത  ശങ്ക  തോന്നിയപ്പോളാണ്  ടോയിലറ്റ് അന്വേഷിച്ചത്. വേദിയുടെ     തൊട്ടു  സൈഡില്‍  ലേടീസിന്റെ   ഭാഗത്ത്‌ അതാ  കറുത്ത വരയില്‍ വെളുത്ത ഒരു ബോര്‍ഡു...
"ജെന്റ്സ് ടോയിലറ്റ്.."
ഈ ഹാള്‍ പണിതവനെ കണ്ടിരുന്നെങ്കില്‍ അവന്റെ അണ്ണാക്കിനിട്ടു ഒരു കുത്ത് കൊടുക്കാമാരുന്നു.ധുഷ്ട്ടന്‍..ഏതവനാ ഈ പ്ലാന്‍ വരച്ചത്...!
                                                  { ലതികാ സുഭാഷ്......}

അപ്പോളാണ് ധിമിത്രോവ് മാഷ്‌ ,  ആദ്യ നിരയില്‍ ബോബൊക്കെ ചെയ്തു കുട്ടപ്പിയായിരിക്കുന്ന ലതികാ മാഡത്തെ  കാട്ടിത്തന്നത്.
ഏറ്റുമാനൂര് കോളേജു ബസ്സില്‍ കയറാന്‍ കാത്തു നില്‍ക്കുമ്പോള്‍ ഒരു നാള്‍ മാഡത്തിന്റെ തീപ്പൊരി പ്രസംഗം കേട്ടിട്ടുണ്ട്.ഈശ്വരാ കുമാരനല്ലൂര്‍ കാരി .
1980ല്‍ പഞ്ചാബിലെ ലുധിയാനയില്‍ രൂപം കൊണ്ട ഒരു യുവജന സംഘടനയുടെ, നാട്ടിലെ  ജോയിന്റ്  സെക്രട്ടറിയായിരുന്നു താനെന്നെങ്ങാനും അറിഞ്ഞാല്‍..
വേണ്ട മിണ്ടണ്ടാ...
ഒരു ക്യാമറ കൊണ്ടുവന്നു കയ്യില്‍ ഏല്‍പ്പിച്ചു കുറച്ചു ഫോട്ടോസ് എടുത്തു തരാന്‍ പറഞ്ഞു പ്രവീണ്‍  ചേട്ടായി  മുങ്ങി ..ഓടിനടന്നു കുറെ  ഫ്രയിമിലാക്കി.(എല്ലാം ചേട്ടായീടെ കയ്യിലായിപോയി, അതുകൊണ്ട് ഇടാന്‍ നിര്‍വാഹമില്ല.)
പുതിയ ബ്ലോഗ്ഗേര്‍സിനെ  പരിചയപ്പെട്ടു ,ലാസ്റ്റ് മീറ്റില്‍ ഉണ്ടായിരുന്നവരോട്  സൌഹൃദം പുതുക്കി.ഒരു പുസ്തകം തന്നെ പ്രെസിധീകരിച്ചിട്ടുള്ള ജാനകി ചേച്ചിയെ പരിചയപ്പെട്ടു.
പച്ചക്കുതിരകള്‍  ചാടുംമ്പോളോ  ചിരിക്കുമ്പോളോ ,ഓടുംമ്പോളോ ..അങ്ങനെ എന്തോ ആയിരുന്നു പുസ്തകത്തിന്റെ പേര്.(മറന്നു കേട്ടോ, സദയം ക്ഷമിക്കുക )...
കൂതറയെ(കൂതറ ഹാഷിം ),സജിം തട്ടത്തു മല എന്നിവരെ  പരിചയപ്പെട്ടു ..
വേദിയില്‍  പരിചയപ്പെടുത്തല്‍ നീണ്ടുപോകുന്നു ..എല്ലാവര്ക്കും  വിശന്നു  തുടങ്ങി .
പലരും  വയറ്റത്തടിക്കാന്‍    തുടങ്ങി.
പുണ്യാളന്‍     പുറത്തേക്കിറങ്ങി  ഓടി..(അത്  കഴിഞ്ഞാണറിയുന്നത്   Smoking is injurious to Health എന്നെഴുതിയ  ശവപെട്ടി വാങ്ങാന്‍ പോയതാണന്നു.)
എന്നെപ്പോലെ  മൈക്ക് കൈ കൊണ്ട് തൊടാതെ  ഒരാളതാ    ഒഴിഞ്ഞു  മാറി  നില്‍ക്കുന്നു.
അനൂപേട്ടന്‍ ..(ഏഴാം  മുദ്ര)CUSATല്‍ ജോലി ചെയ്യുന്നു.
ഒന്നരക്ക് ഭക്ഷണം വന്നു.അതിനുമുന്‍പ്‌ ഗ്രൂപ്പ് ഫോട്ടോ എടുത്തു.
ഭക്ഷണം കഴിക്കാന്‍  നീണ്ട  ക്യൂ .
അതൊക്കെ   പൊന്മളക്കാരന്‍ മൊബൈല്‍  ക്യാമെറയില്‍  പകര്‍തുന്നുണ്ടായിരുന്നു   .
പാവം  മഞ്ഞു  തുള്ളി (അഞ്ജലി  ) ..വിശന്നിട്ടും   അല്‍പ്പം  കഴിച്ചന്നു  വരുത്തി  മാറി  ഇരിക്കുന്നു  .
കൊച്ചി മീറ്റിനെക്കാളും നല്ല ഭക്ഷണം.അതുകൊണ്ട് മാന്യമായി മതിയാവോളം കുംഭ നിറച്ചു.
ജയന്‍ സാറും കാര്‍ട്ടൂനിസ്റ്റും    ഒന്നും ഇല്ലാത്ത കൊണ്ടാവും ജോ ചേട്ടനും നന്ദേട്ടനും ഹരീഷ് ചേട്ടനുമൊക്കെ പിടിപ്പതു പണി ഉള്ളതുപോലെ..
 {റെജീ ഓടി വാടാ..ലൈറ്റടിച്ചു മനുഷ്യനെ പടമാക്കുന്ന ഈ പെട്ടിക്കകത്തൊരു    കുഴി ..}

പാവത്താന്‍ ഒരു മൂലയ്ക്ക് ഒതുങ്ങികൂടി നിക്കുന്നു.അത്ര പാവത്താനല്ല താനെന്നു ഇടയ്ക്കിടക്ക് ഉറക്കപ്പിചെന്നോണം സംഷിയോടു ഉണര്‍ത്തിക്കുന്നുണ്ട്  .
 {ജ്ജ് നിര്‍ത്ത്‌..കോട്ടയം കാരുടെ പുളുവടി കുറെ ബ്ലോഗില്‍ വായിക്കുന്നതല്ലേ..കമ്മന്റും തരുന്നീലെ  ..പിന്നെന്തിനാ ഇപ്പൊ ഇങ്ങളെന്നെ ധ്രോഹിക്കണേ...}

ഷെരീഫിക്ക ഒരു കൂടും തൂക്കി നാലുമൂലക്കും ഓടി നടക്കുന്നു.
{പുണ്യാളൻ,യൂസുഫ്‌പ,ലതികാ സുഭാഷ്,സപ്തവര്‍ണ്ണങ്ങള്‍ from USA}

ഭക്ഷണം കഴിഞ്ഞ് എല്ലാവരും പലവിധ ചര്‍ച്ചകളിലേക്കും പോയി.കുറച്ചു പേര്‍ യാത്രയായി.
 {വാഴക്കോടന്‍.......}

ആരും പോകരുത് തന്റെ കരാട്ടെയും ബ്ലാക്ക് ബെല്‍റ്റും (കരോക്കെ) ഉണ്ടന്നുള്ള അറിയിപ്പ് വന്നു. നോക്കുമ്പോള്‍ വേദിയില്‍ വാഴക്കോടന്‍ ..
പിന്നെ ചില പൊട്ടലും ചീറ്റലും ഒക്കെ കേട്ടു.
കുറച്ചു കഴിഞ്ഞപ്പോള്‍ ലാപ്പിനെ ചീത്ത വിളികുന്നതും കേട്ടു.സംഗതി പോരത്രേ.(മൈക്രോഫോണ്‍ എടുത്തു ലാപ്പിന്റെ സ്പീക്കെര്‍ വായില്‍ കുത്തികയറ്റി  ,പക്ഷെ വോളിയം ഇല്ല,അതാണ്‌ കാര്യം.)
ഭാഗ്യം കരോക്കെ നടന്നിരുന്നെങ്കില്‍ പലരും നേരത്തെ കര പറ്റിയേനെ..
"മുറുക്കി ചുവന്നതോ..
മാരന്‍ മുത്തി ചുവപ്പിച്ചതോ..
മുറ്റത്തെ പൂവേ മുക്കൂറ്റി പൂവേ...
മുത്തണി പൊന്മണി ചുണ്ട്...-നിന്റെ
മൂവന്തി ചോപ്പുള്ള ചുണ്ട്...."



{ഞാനുമൊരു സിനിമാ എടുക്കും...നോക്കിക്കോ.....}
 ഗാനമഞ്ജരി കേട്ടിടത്തേക്ക് എല്ലാവരുടെയും  ധൃഷ്ട്ടികള്‍ പാഞ്ഞു.നിഷാന്ത് ഭായിയാണ്..പാട്ടെഴുത്തുകാരന്‍  ..(ഓര്‍മ്മ പോരാ,പേരിന്റെ കാര്യത്തില്‍)

ലതിക മാഡത്തിന് അതു മുഴുവന്‍ പാടി കേള്‍ക്കണം.
കേള്‍ക്കേണ്ട താമസം ആശാന്‍ തകര്‍ത്തു പാടി.




















{എന്താ ചിരി.....എന്താ ചിരി....-ഹബീബ്}                              { ഫിലിപ്സ് ലാമ്പിന്റെ പരസ്യം ഒന്നുമല്ലേ...}



 {How many kms from Washington, DC to Thodupuzha bus stand..}

എല്ലാവരും യാത്ര പറഞ്ഞിറങ്ങി.





 {ആട് കിടന്നിടത്ത്  പൂട  പോലും ഇല്ല  ..എല്ലാരും സ്ഥലം  വിട്ടിരിക്കുന്നു ..}

 
പുറത്തു നല്ല മഴ.
ഞാനും ആ മഴയിലേക്കിറങ്ങി.
കൂടെ റെജി ചേട്ടനും.
ഒരിക്കലും മറക്കാനാവാത്ത ഒരു ബ്ലോഗു  മീറ്റ് കൂടി അങ്ങനെ കടന്നുപോയി..
(പലതും പറയാന്‍ മറന്നു പോയിട്ടുണ്ടാവും.കൂട്ടത്തില്‍ പലരെയും...സദയം ക്ഷമിക്കുക..)


തൊടുപുഴ മീറ്റിനെകുറിച്ചു മറ്റു ചില പോസ്റ്റുകള്‍ താഴെ കൊടുത്തിരിക്കുന്നു.. ഒന്ന് ക്ലിക്കിയാല്‍ മതിയാവും  ..
  http://easajim.blogspot.com/2011/08/blog-post.html
  http://manjumandharam.blogspot.com/
  http://chithrablogam.blogspot.com/
  http://rejipvm.blogspot.com/
  http://ponmalakkaran.blogspot.com/
  http://kalyanasaugandikam.blogspot.com/2011/08/2011_02.html
  http://blog.devalokam.co.in/2011/08/blog-post.html
  http://kaattukuthira.blogspot.com/2011/08/blog-post.html 
  http://www.boolokamonline.com/archives/26126

36 comments:

  1. ഓടിയാ...
    അപ്പോള്‍ അടുത്ത മാസം കണ്ണൂര്‍ മീറ്റിനു കാണാം.ആശംസകള്‍

    ReplyDelete
  2. വിവരണവും, ചിത്രങ്ങളും നന്നായിട്ടുണ്ട്. കണ്ണൂര്‍ മീറ്റില്‍ എല്ലാവരെയും കാണാം എന്ന് കരുതുന്നു..

    ReplyDelete
  3. എല്ലാവരെയും കണ്ടതിൽ സന്തോഷം.

    ReplyDelete
  4. നന്നായിട്ടുണ്ട് :)
    വേറെ ആരെങ്കിലും എനിക്കിട്ടു പാര വെയ്ക്കും മുന്‍പേ എല്ലാം കൂടെയങ്ങ് പോസ്റ്റാക്കി :)
    അതുകാരണം ഞാന്‍ രക്ഷപെട്ടു

    ReplyDelete
  5. ദൈവം അനുഗ്രഹിച്ചാല്‍,അടുത്ത കൊല്ലം എല്ലാരേം ഒന്ന് കാണാം.
    പരിചയപ്പെടാം, പരിചയം പുതുക്കാം.

    ReplyDelete
  6. @Reji chetta,...കണ്ണൂര്‍ മീറ്റിനു വരാന്‍ പറ്റുമോ ..ഒരുറപ്പും ഇല്ല..
    @ശ്രീജിത് കൊണ്ടോട്ടി. ... ഒരുറപ്പും ഇല്ല

    @Vandipranthan ...എന്താ വരാഞ്ഞത്..
    @അഞ്ജലി അനില്‍കുമാര്‍ ...അങ്ങനെ തടിയൂരി അല്ലെ...
    @തണല്‍........അങ്ങനെ നടക്കുമെന്ന് പ്രത്യാശിക്കാം ..
    @അനില്‍@ബ്ലോഗ് ...എന്റെം തന്തോയം ....ഹഹ

    ReplyDelete
  7. അപ്പോ..
    എല്ലാരും പോയിക്കഴിഞ്ഞു ആ ഹാളിൽ ചുറ്റിപറ്റി നിൽക്കുന്നുണ്ടായിരുന്നല്ലേ..!
    ഹാളിന്റെ തലൈവർ ജോർജേട്ടൻ എനിക്ക് ഫോൺ ചെയ്തിരുന്നു..
    ‘നിങ്ങടെ കൂടെയുൾലതാണോ..; ഒരുത്തൻ കൊറെ നെരമായി ഹാളിൽ കറങ്ങുന്നുണ്ട്..” ന്ന്..!
    :)

    ReplyDelete
  8. ഒടിയനാണ് ഹരീഷേ.. ഹാളിലെ അടുത്ത പരിപാടിക്കേ മായം തിരിയൂ.. ഒടിയന്റടുത്ത് മായമിറക്കല്ലേ എന്നൊരു ചൊല്ലുണ്ട്.

    ശ്രദ്ധിക്കുക : അര്‍ബന്‍ കോ ഓപ്പറേറ്റീവ് ഹാളില്‍ അടുത്ത പരിപാടി നടത്തുന്നവരുടെ ശ്രദ്ധക്ക്. മീറ്റ് കഴിഞ്ഞും അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞ ഒടിയന്‍ എന്തൊക്കെയോ വേലകള്‍ അവിടെ ഒപ്പിച്ചിട്ടുണ്ട്. ജാഗ്രതൈ :):)

    ReplyDelete
  9. കൊള്ളാം ട്ടാ. നാട്ടിലില്ലാത്തതിനാൽ മിസ്സായി.

    ReplyDelete
  10. @കുമാരേട്ടന്‍...ഹിഹി
    @ഹരീഷ് തൊടുപുഴ ....അയ്യോ അതു ഈ പാവം ഓടിയനല്ലേ..ഞാന്‍ റെജി ചേട്ടന്റെ കൂടെ സ്ടാന്റിലേക്ക് പോന്നു..
    @Thejass....അതെ ഓടിയന്റടുത്തു മായമില്ല മന്ത്രമില്ല...ജാഗ്രതേ..അര്ബ്ബന്‍ ബാങ്കിന്റെ ഹാള്ളില്‍ സേവ നടത്തിയിട്ടുണ്ട്..ഓര്‍ത്തോ..
    @kARNOr(കാര്‍ന്നോര്).....കാര്‍ന്നോരുടെ കുറവ് ഷെരീഫിക്ക ഏറ്റെടുത്തു..

    ReplyDelete
  11. മറക്കാൻ പറ്റാത്ത ഒരു മീറ്റായിരുന്നു.

    ReplyDelete
  12. പോകാന്‍ നേരമാണ് ഒടിയനെ പരിചയപ്പെടാന്‍ പറ്റിയത് :)

    ReplyDelete
  13. നിങ്ങളൊക്കെ ഫാഗ്യവാന്മാര്‍ :(

    ReplyDelete
  14. വായിക്കുകയും കാണുകയും ആസ്വദിക്കുകയും ചെയ്തു!

    ReplyDelete
  15. നന്നായിരിക്കുന്നു... ഇനി കണ്ണൂർ കാണാം........

    ReplyDelete
  16. വരണ്ണ്ട് കണ്ണൂരില്...അപ്പോ കാണാം

    ReplyDelete
  17. ഒടൂ‍, നന്നായിട്ടുണ്ട്! കൂടുതൽ ചിത്രങ്ങൾ കാണാനുമായി!എന്റെ മീറ്റ് പോസ്റ്റ് ലിങ്ക്: http://easajim.blogspot.com/2011/08/blog-post.html

    ReplyDelete
  18. @yousufpa..സത്യം യൂസുഫ്പാ.
    @വേദ വ്യാസന്‍ ....ഇനിയൊരിക്കലാവാം സുഹൃത്തേ ..
    @Villagemaan/വില്ലേജ്മാന്‍ .......ഹഹ താങ്ക്യൂ താങ്ക്യൂ ..
    @ശങ്കരനാരായണന്‍ മലപ്പുറം ....വായിച്ചു ഇഷ്ട്ടപ്പെട്ടന്നരിഞ്ഞതിനു നന്ദി ..
    @ponmalakkaran | പൊന്മളക്കാരന്‍ ...കണ്ണൂര് കാണാന്‍ ഒരു വഴിയുമില്ല .
    @കൂതറHashimܓ .....ഓഹോ
    @ajith ....ശ്രെമിക്കാം എന്നെ ഉള്ളൂ..ഉറപ്പില്ലാ.
    @aഇ.എ.സജിം തട്ടത്തുമല ... തീര്‍ച്ചയായും ഞാന്‍ എത്തി നോക്കും..

    ReplyDelete
  19. appo ithanalle odiyan...
    but njan mindunna prasnamilla
    ente photo eillallo..
    ha.. ha.. ha...

    ReplyDelete
  20. കൊള്ളാം നല്ല രസകരമായിട്ടെഴുതി തകര്‍ത്തിട്ടുണ്ട്...

    എന്റെ പോസ്റ്റ്
    http://blog.devalokam.co.in/2011/08/blog-post.html

    ReplyDelete
  21. @jain ....അയ്യോ എന്റെ കയ്യില്‍ കുറച്ചു ഫോട്ടോസ് ഉണ്ടായിരുന്നുള്ളൂ അതാ ട്ടോ..ഒള്ളത് കൊണ്ട് ഓണം നടത്തിയതാ..അടുത്ത തവണ പോസ്റ്റാം..
    @ദേവന്‍ ..താങ്ക്യൂ

    ReplyDelete
  22. പഴയ പോട്ടം പുതിയ പോസ്റ്റിൽ! ഇതൊക്കെ തന്നെയല്ലേ പൊന്മളക്കാരനും പോസ്റ്റിയത്?.എന്നാലും സാരൂല്ല. കണ്ണൂർ മീറ്റിൽ രണ്ടാളും അപ്നാ അപ്നാ പോട്ടം പിടിച്ച് അലഗ് അലഗ് ആയി പോസ്റ്റണം ട്ടാ. പറ്റ്യാ കണ്ണൂരിക്കാണാം

    ReplyDelete
  23. oke odiyante oro marimayangal....

    ReplyDelete
  24. ഒടിയാ , അടിയൻ വായിച്ചു. വികടസരസ്വതി തത്തിക്കളിക്കുന്നു... ഒടിയന്റെ കുറിപ്പിൽ.

    ReplyDelete
  25. blogulakathile puthiyapla anu njan... enneyum kootane....
    meetinu varampatiyillenne, idukkikaranayitum..

    ReplyDelete
  26. Odiyaa kollaam!

    ellaa linkum orumichu kittiyathil santhosham!
    veendum kaanaam!:)

    ReplyDelete
  27. ഒടിയാ, ഇനീം കാണണം

    ReplyDelete
  28. എത്താന്‍ കഴിയാഞ്ഞ വിഷം ഉണ്ട്ട്.

    എന്നാലും എല്ലാവരും അടിച്ചു പോളിച്ച്ചല്ലോ.
    സന്തോഷം!

    ReplyDelete
  29. മീറ്റ് അടിപൊളിയായി അല്ലേ?

    ReplyDelete
  30. ആഹാ.. ആ വാഴ അവിടേം വന്നു പാടിക്കളഞ്ഞല്ലേ...!

    ReplyDelete
  31. ഇവിടെ വന്നു ഈ പോസ്റ്റ് വായിച്ച എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി...

    ReplyDelete
  32. ഹി ഹി.. എല്ലാരും കൂടി മീറ്റ്‌ ആഘോഷം ആക്കി അല്ലെ.

    ReplyDelete
  33. ഒടിയാ.. പൊടിപൊടിച്ചു... ചിത്രങ്ങൾ കൂടി ആയപ്പോൾ കൂടുതൽ ഭംഗിയായി..

    ReplyDelete
  34. ഒടിയാ, ഞാനിപ്പോഴാ ഇതൊക്കെ വായിചതും കണ്ടതും. നന്നായിട്ടുണ്ട്.

    ReplyDelete