'നിന്റെ കണ്ണുകള്‍ക്ക് ഒന്നും പറയാനില്ലേ ..? '
ഞാനൊന്നും മിണ്ടിയില്ല.
എന്റെ ശ്രദ്ധയത്രയും അങ്ങ് ദൂരെ നങ്കൂരമിട്ടുകിടക്കുന്ന കപ്പലില്‍ ആയിരുന്നു.അതിനടുത്തുകൂടി ടൂറിസ്റ്റുകളുമായി ചില ബോട്ടുകള്‍ നീങ്ങുന്നുണ്ട്.
സൈഡു ബെഞ്ചില്‍ ചാരി കിടക്കുമ്പോള്‍ അവളുടെ ജല്‍പ്പനങ്ങള്‍ക്ക് കാതുകള്‍ ഒരുക്കമല്ലായിരുന്നു.
തോളത്തെ സ്പര്‍ശനം അവളായിരുന്നിട്ടും ഞാന്‍ പ്രതികരിച്ചില്ല .
'എന്താ നിനക്ക് പറ്റിയത്...! നീ എന്നെ അവോയിടു ചെയ്യും പോലെ........'
തൂവെള്ള ലിനന്‍ ഷര്‍ട്ടിലും ജീന്‍സിലും എന്റടുത്തിരിക്കുന്ന വെളുത്തു മെലിഞ്ഞ പെണ്‍കുട്ടിയെ ഞാന്‍ സാകൂതം നോക്കിയിരുന്നു.
'നിന്റെ തന്റേടമുള്ളയാ മനസ്സും പക്വമായ പെരുമാറ്റവും ആണ് എന്നെ ആകര്‍ഷിച്ചത്.നീ എന്തുകൊണ്ട് എന്റെ പ്രൊപ്പോസല്‍ തള്ളി കളഞ്ഞുവെന്നു മനസ്സിലാവുന്നില്ല......'
ഒന്ന് നിര്‍ത്തി അവള്‍ തുടര്‍ന്നു.
'വലിയൊരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ഇല്ലേ,സൌന്ദര്യം ഇല്ലേ ....''യൂ ആര്‍സ്മാര്‍ട്ട് ആന്റ് ഇന്റലിജെന്റ് '' എന്നു നീ തന്നെ അല്ലെ എന്നോട് പറഞ്ഞിട്ടുള്ളത്.എന്നിട്ട്......'
നിര്‍ദ്ദോഷമായ ഒരു ചാറ്റില്‍ അവതരിച്ച ഈ പെണ്‍കൊടി എന്തിനുള്ള ഭാവമാണന്ന് ഞാന്‍ ഓര്‍ത്തു പോയി.വളരെ കുറച്ചു നാളത്തെ പരിചയം മാത്രം. എന്നിട്ടും ....
നഗരത്തിന്റെ ദാരിദ്ര്യം പഠിക്കാന്‍ വന്ന അവളുടെ കണ്ണുകളിലേക്കു നോക്കി ഞാന്‍ പറഞ്ഞു.
'ഞാനൊരു ദരിദ്രനാണ് . ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന,ഒരു സാധാരണക്കാരന്റെ മകന്‍.പഴയ തറവാടും അതില്‍ നിലനിന്ന കൂട്ടുകുടുംബവും ഒക്കെ ഓര്‍മ്മകളില്‍ കൊണ്ട് നടക്കുന്ന ,ചേക്കേറലിന്റെ വലിയ ദാരിദ്ര്യം അനുഭവിക്കുന്ന ചെറുപ്പക്കാരന്‍.'
അവള്‍ എഴുന്നേറ്റു . 'നിന്റെ മൂഡ് ശെരിയല്ല ,ഞാന്‍ രാത്രി വിളിക്കാം...ഓക്കേഡാ ബൈ.'
അവള്‍ നടന്നു നീങ്ങുന്നത് ഞാന്‍ നോക്കി ഇരുന്നു.
കുറച്ചു ദൂരെമാറി സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തെത്തി, അവള്‍ തിരിഞ്ഞു നിന്നൊന്നു മന്ദഹസിച്ചു.
പിന്നെ ഡോര്‍ വലിച്ച് തുറന്ന് ആ നഗരത്തിന്റെ ചെറു ദൈവം ഓടിച്ചു പോയി.
'എന്താ അളിയാ നിന്നെ അവള്‍ വിലക്കെടുത്തോ..??'
തിരികെ റൂമിലെത്തുമ്പോള്‍ കൂട്ടുകാരന്‍ ചോദിച്ചു.
"വൈകുന്നേരങ്ങളില്‍ നിലവിളക്ക് കത്തിച്ച് വച്ച് വീട്ടുകാര്‍ക്ക് വേണ്ടി തൂണ് ചാരിയിരുന്നു പ്രാര്‍ഥിക്കുന്ന ഒരമ്മയുടെ മുഖം മനസ്സിന്റെ ആഴങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നിടത്തോളം കാലം ആർക്കുമതിനാവില്ല...." ഞാന്‍ മനസ്സില്‍ പറഞ്ഞു.
കഥ തരക്കേടില്ലാ ചങ്ങാതീ...
ReplyDeleteകുഞ്ഞു കഥ കൊള്ളാം ..പക്ഷെ ഒരു പാട് അക്ഷരത്തെറ്റുകള്‍ ഉണ്ട് .അതൊക്കെ ശരിയാക്കണം ..:)
ReplyDeleteശ്രദ്ധ ,മൂഡ് , നിര്‍ദ്ദോഷം ,എന്നിവ ഉദാഹരണം ..
"ചേക്കേറലിന്റെ വലിയ ദാരിദ്ര്യം അനുഭവിക്കുന്ന ചെറുപ്പക്കാരന്‍." -ഹും...!
ReplyDeleteവീണ്ടും ക്ലിക്കി ബാക്കി ഉണ്ടോ എന്നന്വഷിക്കുകയായിരുന്നു.. ഇവിടെ തീർന്നോ എന്നൊരു സംശയം.. ഗൊള്ളാം..!!
ReplyDelete@ sherriff kottarakara... താങ്ക്യൂ ഷെരീഫിക്കാ
ReplyDelete@ രമേശ് അരൂര്‍ ... മാറ്റിയിട്ടുണ്ട് രെമെശേട്ടാ ..
@ ആളവന്‍താന്‍ ... പാവം ഞാന്‍ അല്ലെ വിമലേട്ടാ.
ReplyDelete@ ആയിരങ്ങളില്‍ ഒരുവന്‍ ... വലിച്ച് നീട്ടി പൈങ്കിളി അക്കണ്ടല്ലോ അതാ..
പാവം ഒടിയൻ. നല്ല കഥ
ReplyDeleteന്നാലും അങ്ങനെ പറയണ്ടായിരുന്നു. നല്ല കുഞ്ഞുകഥ
ReplyDeleteഇത്തിരി കൊള്ളാം :)
ReplyDelete@ കൂതറHashimܓ ... ഇമ്മിണി കൊളളാം അല്ലെ..താങ്ക്യൂ കൂതറാ...
ReplyDelete@kARNOr(കാര്‍ന്നോര്)... ആഹാ.. പാവം ഞാന്‍ അവള്‍ ചീത്ത...
ReplyDelete@sm sadique ... താങ്ക്യൂ സാദിക്കിക്കാ
നല്ല കഥ
ReplyDeleteപിടിക്കുമ്പോ പുളിങ്കൊമ്പു നോക്കി പിടിച്ചൊ....
ReplyDeleteമനസ്സിലെ ചിത്രങ്ങൾ മായാതിരിക്കട്ടെ.
ReplyDeleteകഥ കൊള്ളാം. ഒട്ടേറെ പറഞ്ഞ് പഴകിയ വിഷയമെങ്കിലും നന്നായി വിരസതയില്ലാതെ അവതരിപ്പിച്ചു. അവസാനത്തെ വാക്കുകളിലാണ് അതിന്റെ മൊത്തം പഞ്ച് ഇരിക്കുന്നത്. കഥകളില്‍ കൂടുതല്‍ ശ്രദ്ധിക്കൂ ശ്രീജിത്. നന്നായി എഴുതാന്‍ കഴിയും.
ReplyDeleteNAVEEN ,പൊന്മളക്കാരന്‍,കുമാരന്‍ ,Manoraj....താങ്ക്യൂ ചേട്ടായിമാരെ ..എല്ലാവര്‍ക്കും ഹാപ്പി ഓണം ആശംസിക്കുന്നു .
ReplyDelete"വൈകുന്നേരങ്ങളില്‍ നിലവിളക്ക് കത്തിച്ച് വീട്ടുകാര്‍ക്ക് വേണ്ടി തൂണ് ചാരിയിരുന്നു പ്രാര്‍ഥിക്കുന്ന ഒരമ്മയുടെ മുഖം മനസ്സിന്റെ ആഴങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നിടത്തോളം കാലം എനിക്കതിനാവില്ല...." ഞാന്‍ മനസ്സില്‍ പറഞ്ഞു.
ReplyDeleteവളരെ ഇഷ്ടപ്പെട്ടു.
Hmmm..., kollam nalla kadha....
ReplyDeletekollam. Valare nalla kadha
ReplyDeleteThis comment has been removed by the author.
ReplyDeleteനല്ല രസായി എഴൂതുന്നു.. ഇഷ്ടപ്പെട്ടു. മനു പറഞ്ഞ പോലെ നീ കഥകളില്‍ നന്നായി ശ്രദ്ധിക്കൂ. പിന്നെ ഒരു കാര്യം, അക്ഷരതെറ്റുകള്‍ കുറക്കാന്‍ പരമാവധി ശ്രദ്ധിക്കുക. പോസ്റ്റുന്നതിനു മുന്നെ ഒന്നു രണ്ട് തവണ വായിച്ചു നോക്കുക. തിടുക്കത്തില്‍ പോസ്റ്റാതെ. അക്ഷരത്തെറ്റുകള്‍ ബിറ്റ് പടത്തിലെ പശ്ചാത്തലസംഗീതം പോലെയാണു, ആ ഒരു ഇതങ്ങട് നശിപ്പിക്കും..
ReplyDeleteനന്നായിട്ടുണ്ടെടാ..കീപ് ഗോയിങ്ങ്
@keraladasanunni ,ഓർമ്മകൾ,Sarath Menon........താങ്ക്യൂ ചേട്ടായിമാരെ
ReplyDelete@പ്രവീണ്‍ വട്ടപ്പറമ്പത്ത് .....പ്രവീണ്‍ ചേട്ടായി,ഞാന്‍ അത്ര ശ്രെദ്ധിക്കാറില്ല അക്ഷരത്തെറ്റ്..വായിക്കാം എന്നു തോന്നിയാല്‍ പബ്ലിഷു ചെയ്യും..ഇനി ശ്രെദ്ധിച്ചോളാം താങ്ക്യൂ...
ReplyDeleteതുടങ്ങുമ്പോള്‍ നായകന്‍ ഇതൊന്നും ഓര്‍ത്തില്ലേ?
ReplyDeleteഅസ്വാഭാവിക പരിണാമം എന്ന് തോന്നി.....
ക്ഷമിക്കുക.
തനി നാരദന്‍ തന്നെ ..എഷണിക്കുള്ള വകയാണോ തിരയുന്നെ..
ReplyDeleteനന്നായിട്ടുണ്ടെടാ..നല്ല കഥ .വളരെ ഇഷ്ടപ്പെട്ടു.
ReplyDeleteNalla ozhukkulla ezhuthu,keep going man.
ReplyDeleteഒടിയന്‍ ആള് ചുള്ളനാണല്ലോ....കഥയും ഇഷ്ടമായി.....ആശംസകള്‍.....
ReplyDeleteഅവസാനത്തെ ആത്മഗതം ഒരുപാടിഷ്ടമായി
ReplyDeleteപ്രിയപ്പെട്ട സുഹൃത്തേ,
ReplyDeleteഅമ്മയെ സ്നേഹിക്കുന്ന മകന് നല്ലൊരു ഭാവിയുണ്ട്! ഇനിയും എഴുതുക!
ആശംസകള്‍!
സസ്നേഹം,
അനു
"വൈകുന്നേരങ്ങളില്‍ നിലവിളക്ക് കത്തിച്ച് വീട്ടുകാര്‍ക്ക് വേണ്ടി തൂണ് ചാരിയിരുന്നു പ്രാര്‍ഥിക്കുന്ന ഒരമ്മയുടെ മുഖം മനസ്സിന്റെ ആഴങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നിടത്തോളം കാലം എനിക്കതിനാവില്ല...." ഞാന്‍ മനസ്സില്‍ പറഞ്ഞു........... ആ ഓര്മ എപ്പോളും വേണംട്ടോ......
ReplyDeleteഅവസാന ഡയലോഗില്‍ ഒരപാകതയുണ്ട്, ചോദ്യത്തിനൊത്തില്ല.
ReplyDeleteനല്ല കഥകള്‍ ജനിക്കട്ടെ, ആശംസകള്‍
A Good one. All wishes. (Last week me and my partner came to Vadayer for fishing)
ReplyDeletehttp://neelambari.over-blog.com/
ഒടിയനും മുങ്ങിയോ?
ReplyDeleteഇത്.... കഥ.....അവസാന പഞ്ച് കിടിലന്‍
ReplyDeleteനന്മകള്‍ നേരുന്നു......