Wednesday, October 28, 2015

ഡയറി കുറിപ്പുകള്‍

    


                  ര്‍ഷങ്ങളെടുത്ത് എഴുതിക്കൂട്ടിയ വാക്കുകള്‍  
                  വിരസമായി തോന്നിയന്ന് , ആയാള്‍  തീരുമാനിച്ചുറപ്പിച്ചതാണ്  
                  ആ ഡയറി നശിപ്പിക്കണമെന്ന് ...
                  അഗ്നിദേവന്റെ കരങ്ങളില്‍ എരിഞ്ഞടങ്ങുമ്പോള്‍  ആരുമറിഞ്ഞില്ല ,
                  അതയാളുടെ ജീവിതമായിരുന്നെന്ന് ...




26 comments:

  1. അനുഭവിക്കുമ്പോഴും ഡയറിതാളുകളിലേക്ക് പകര്‍ത്തുമ്പോഴുമുള്ള വികാരങ്ങളല്ല ....
    പീന്നീടതു വായിക്കുമ്പോള്‍ തോന്നുക...... ഒരുതരം വിരസതയാണ്......
    അഗ്നിയിൽ എരിയുന്നത് ജീവിതങ്ങളാണ്.....
    നന്മകള്‍ നേരുന്നു......

    ReplyDelete
    Replies
    1. മനസ്സിന്റെ അഗാധതയിലാണ് ആത്മഹത്യ രൂപം കൊള്ളുന്നതെന്ന് സിഗ്മണ്ട് ഫ്രോയിഡ് പറഞ്ഞിട്ടുണ്ട്,പലര്‍ക്കും പല പ്രായത്തിലും, പല പല കാരണങ്ങള്‍ ഉണ്ടാവും ....
      വായിക്കാൻ ശ്രെമിച്ചതിനും അഭിപ്രായത്തിനും നന്ദി .

      Delete
  2. വികാരങ്ങൾ സത്യത്തിൽ ലഹരിയാണ്... അഗ്നിയായി മനസ്സിൽ ആളിക്കത്തി ഡയറിയിൽ അക്ഷരങ്ങളായി കണ്ണുനീരും ചേർത്ത് കുറിക്കുമ്പോൾ ഒന്ന് തണുക്കും... ഒരു വേള അതിനു കഴിഞ്ഞില്ലെങ്കിൽ സ്വയം അഗ്നിയിൽ എരിഞ്ഞടങ്ങാൻ തീരുമാനിക്കും... കാലങ്ങൾക്കു ശേഷം അതേ ഡയറി അഗ്നിയിൽ എരിയുമ്പോൾ ഓർക്കുക... താളുകൾ അല്ല ഒരിക്കൽ മനസ്സിൻറെ താളം തെറ്റിച്ച വികാരങ്ങൾ ആയിരുന്നു അവയെന്ന്...

    ReplyDelete
  3. കുറേ നാളുകളുകൾക്ക് എഴുതാൻ പ്രേരണയായി ഈ വരികൾ... കൊള്ളാം ... ചിന്തിക്കാനും ചിന്തിപ്പിക്കാനും ഉതകുന്ന വരികൾ... ഇനിയം പ്രതീക്ഷിക്കുന്നു...

    ReplyDelete
    Replies
    1. മനുഷ്യൻ അഭിനയിച്ച് തീർക്കുന്നതും എഴുതി തീർക്കുന്നതും അവരവരുടെ ജീവിതങ്ങളാണ്, ഒരു നിമിഷത്തിന്റെ ആയുസ്സുമാത്രമുള്ള ചില തീരുമാനങ്ങൾ മായ്ച്ചു കളയുന്നത് ഒരു ഡയറിയിലെ പല പേജുകളിൽ എഴുതി മുഴുമിപ്പിക്കാതെ പോയ കഥകൾ പോലെയാണ് .വായിക്കാൻ ശ്രെമിച്ചതിനും അഭിപ്രായം പറയാൻ കാണിച്ച മനസ്സിനും നന്ദിയുണ്ട് .

      Delete
  4. ഇത്തവണ എന്ത് കൊണ്ട് നാലോ അഞ്ചോ വരികളിൽ കഥ ഒതുക്കി എന്ന് ചോതിക്കുന്നില്ല ,ആ കുറച്ച് വരികളിൽ തന്നെ നല്ലൊരു കഥ അവതരിപ്പിച്ചതിന് എന്റെ അഭിനന്ദനങ്ങൾ ..വര്ഷങ്ങളുടെ ഇട വേളകൾ ഇടാതെ വീണ്ടും എഴുതണം എന്ന് എന്റെ ഫ്രെണ്ടും പറയാൻ പറയുന്നു ... നിശബ്ദ വായനക്കാർ ഉണ്ടന്ന് സാരം.നന്മകള്‍ നേരുന്നു......

    ReplyDelete
    Replies
    1. നിശബ്ദ വായനക്കാര്‍ ഉണ്ടന്നറിഞ്ഞതില്‍ അതിയായ സന്തോഷം .ഇടവേളകള്‍ ഉണ്ടാവുന്നത് മനപൂര്‍വ്വമല്ല .അഭിപ്രായം പറഞ്ഞതിന് നന്ദി.

      Delete
  5. ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ മറ്റൊരാളോട് പറയുമ്പോൾ ഉണ്ടാകുന്ന ആശ്വാസം തേടിയാണ്, നമ്മുടെ തലമുറ പലതും ഡയറിയിൽ എഴുതിവെച്ചതു. എന്നാൽ പിൽക്കാലത്തു ആരെങ്കിലുമൊക്കെ അതു വായിച്ചാണ് പല ജീവിതങ്ങളിലും മറ്റു പല സംഭവങ്ങളുമുണ്ടായതു. എന്തായാലും നീയതു കത്തിച്ചു കളഞ്ഞല്ലോ? ഭാവിയിൽ അത്രകൂടി സമാധാനം കിട്ടും :)

    ReplyDelete
    Replies
    1. വളരെ നന്ദി പഥികാ ,എന്റെ കുഞ്ഞു കഥ വായിക്കാൻ ശ്രെമിച്ചതിനും അഭിപ്രായം പറയാൻ കാണിച്ച മനസ്സിനും ...

      Delete
  6. വിനോദേട്ടൻ പറഞ്ഞത് പോലെ പിന്നീട് വെറും വിരസമായ കഥകളാകുന്ന ജീവിതങ്ങൾ

    ReplyDelete
    Replies
    1. കുഞ്ഞുറുംബിനും നന്ദി ..

      Delete
  7. manasilevideyo undaakkiya sugamulla nombarathinu nanni...

    ReplyDelete
    Replies
    1. വളരെ നന്ദി Jestin..വായിക്കാൻ ശ്രെമിച്ചതിനും അഭിപ്രായം പറയാൻ കാണിച്ച മനസ്സിനും .

      Delete
  8. മിതമായ വാക്കുകളില്‍ ഒരുവലിയ കഥ പറഞ്ഞ കഥാകൃത്തിന്റെ ചാതുര്യത്തിനു അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. കഥ വായിച്ചഭിപ്രായം അറിയിച്ചതിനു നന്ദി വിഷ്ണു ...

      Delete
  9. രണ്ട് വാക്യങ്ങള്‍...ഒരുപാട് അര്‍ത്ഥങ്ങള്‍... :)

    ReplyDelete
    Replies
    1. കഥ വായിച്ചഭിപ്രായം അറിയിച്ചതിനു നന്ദി വിജി ..

      Delete
  10. ചില ഓർമ്മകൾ അങ്ങനെയാ
    ,എത്ര വിലപ്പെട്ടതാണെങ്കിലും അവയെ വിരസതയുടെ പായൽ വന്നു മൂടിക്കളയും.

    ReplyDelete
    Replies
    1. കഥ വായിച്ചഭിപ്രായം അറിയിച്ചതിനു നന്ദി.

      Delete
  11. മിനിക്കഥ കൊള്ളാം -ആശംസകള്‍. പുതിയ പോസ്റ്റുകളുടെ ലിങ്കുകള്‍ 'ബ്ലോഗ്‌ പോസ്റ്റ്‌ ലിങ്കുകള്‍' എന്ന ഫെയിസ്ബുക്ക് ഗ്രൂപ്പില്‍ ചേര്‍ക്കൂ... വായനക്കാര്‍ക്ക് പെട്ടെന്ന് പോസ്റ്റിലേക്ക് എത്തിച്ചേരാന്‍ കഴിയും.
    https://www.facebook.com/groups/398702893601948/

    ReplyDelete
    Replies
    1. വായിച്ചഭിപ്രായം അറിയിച്ചതിനു നന്ദി Annoose

      Delete
  12. ജീവിതം ഹോമിക്കാൻ തീരുമാനിക്കുന്നവർക്ക് മറിച്ചൊരനുഭവം ഉണ്ടാകാനിടയില്ല.

    ReplyDelete
  13. ചെറിയ വാക്കുകളാൾ ഇമ്മിണി വലിയ ഒരു കഥ

    ReplyDelete
    Replies
    1. Murali chettanum നന്ദി ,വായിച്ചഭിപ്രായം അറിയിച്ചതിനു.

      Delete