Thursday, November 26, 2015

തിരിച്ചറിവുകള്‍ആല്‍ത്തറ അമ്പലത്തില്‍ നിന്ന് തൊഴുതിറങ്ങി ഓഫീസിലേക്ക് റോഡ്‌ മുറിച്ചു കടക്കുവാന്‍ നില്‍ക്കുമ്പോഴാണ് ,എന്നെത്തന്നെ സാകൂതം നോക്കി നില്‍ക്കുന്ന ആ പെണ്‍കുട്ടിയെ ഞാന്‍ ശ്രെധ്ധിക്കുന്നത് .
ആ കണ്ണുകളിലെ ആശ്ചര്യവും ആഹ്ലാദവും എനിക്ക് വായിച്ചെടുക്കാനാവുമായിരുന്നു .
കഴിഞ്ഞ ആല്‍ത്തറ ഉത്സവത്തിന് ,അന്നാ ചാറ്റല്‍ മഴയത്ത്, എന്റെ കുടക്കീഴിലേക്ക് നീ ഓടി കയറി വന്നത് ഞാനിന്നും ഓര്‍ക്കുന്നു .
അപരിചിതത്വത്തിന്റെ മുഖം മൂടി ആദ്യം വലിച്ചെറിഞ്ഞതാരായിരുന്നു ...?
അന്നെന്തിനെ കുറിച്ചായിരുന്നു നമ്മളേറെ നേരം സംസാരിച്ചത്  ??
 മാനവീയം വീഥിയിലെ ആ സ്റ്റെജു  പ്രോഗ്രാം നമ്മളൊരുമിച്ച്ചിരുന്നാണന്ന് ആസ്വദിച്ചതും ...
എല്ലാം ഇന്നലെ കഴിഞ്ഞപോലെ ...
നിന്റെ ഫോണ്‍ കോളുകള്‍ എടുക്കാഞ്ഞത് മനപൂര്‍വ്വമാണ് .
എന്തില്‍നിന്നൊക്കെയൊ ഉള്ള ഒളിച്ചോട്ടമായിരുന്നു എന്റെ ജീവിതം  ...

ഇന്ന് നിന്റെ മിഴികളിലെ ഈ തിളക്കം എന്നെ ഭയപ്പെടുത്തുന്നു .
ആ മിഴികളില്‍ പ്രതിഫലിക്കുന്ന ആശയുടെ ഒരായിരം  വര്‍ണ്ണകുമിളകള്‍ക്ക് എത്ര നാളത്തെ ആയുസ്സുന്ടെന്നെനിക്കറിയാം കുട്ടീ ...വെറുതെ എന്തിന് ...
മോഹഭംഗങ്ങള്‍ക്ക്  പ്രണയത്തിന്റെ കുസൃതിയെന്ന വിളിപ്പേര് നല്കി, പിന്നീട് കാലം, ചതിയനെന്നും മനസ്സാക്ഷി വഞ്ചകനെന്നും വിളിച്ചാല്‍ ..............
മടങ്ങി പോകുക ...
കാലം നമുക്ക് മാപ്പ് നല്‍കട്ടേ .

37 comments:

 1. കഥയെ കഥയായിട്ട് മാത്രം കാണണമെന്ന് അഭ്യര്‍ദ്ധിക്കുന്നു .

  ReplyDelete
 2. Replies
  1. വളരെ നന്ദി പൊന്‍മളക്കാരാ ..വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ..

   Delete
 3. "ഇന്ന് നിന്റെ മിഴികളിലെ ഈ തിളക്കം എന്നെ ഭയപ്പെടുത്തുന്നു". പേടിക്കണ്ട ഒടിയാ

  ReplyDelete
 4. നന്നായിട്ടുണ്ട്... ഇനിയും എഴുതുക.

  ReplyDelete
  Replies
  1. വളരെ നന്ദി വിപിന്‍ ചേട്ടാ ...

   Delete
 5. ഇതിനെ വെറുമൊരു കഥയായിക്കാണാൻ എനിക്കു മനസ്സില്ല. നിന്റെ വീട്ടുകാരുടെ ഫോൺ നമ്പർ ഒന്നു തന്നേ.....

  ReplyDelete
  Replies
  1. എന്റെ പഥികാ ,ചതിക്കല്ലേ ഞാന്‍ അത്തരക്കാരന്‍ നഹീ ഹേ ..വളരെ നന്ദി കഥ വായിച്ചതിന് .

   Delete
 6. "എന്തില്‍നിന്നൊക്കെയൊ ഉള്ള ഒളിച്ചോട്ടമായിരുന്നു എന്റെ ജീവിതം ..."
  എഴുത്തിനു ആശംസകള്‍-വീണ്ടും വരാം

  ReplyDelete
  Replies
  1. വളരെ നന്ദി അന്നൂസേ ..വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ..

   Delete
 7. കാലം എല്ലാം മറക്കാനുള്ള മരുന്നാവും,ഉറപ്പ്

  ReplyDelete
  Replies
  1. വളരെ നന്ദി അഖി ..വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ..

   Delete
 8. കഥയെ കഥയായിട്ട് മാത്രം കാണണമെന്ന് മുന്‍കൂര്‍ ജാമ്യമെടുത്തത് കൊണ്ട് വിട്ടിരിക്കുന്നു

  ReplyDelete
 9. അപ്പൊ കഥയിലെ ഞാനും എഴുതിയ ഞാനും ഒന്നല്ലേ??അപ്പൊ ശെരിക്കും ഞാൻ ആരാ ?ശ്യൂ കണ്ഫ്യൂഷൻ..കണ്ഫ്യൂശൻ.

  ReplyDelete
  Replies
  1. ഞാന്‍ ഒരു സാങ്കൽപ്പിക കഥാ പാത്രം മാത്രം ..താങ്ക്യൂ

   Delete
 10. എന്‍റെ ഒടിയാ,,ചുമ്മാ ആളെ കരയിപ്പിക്കാതെ ,,,സുല്ല് പറഞ്ഞു തീർക്കെന്നേയ്.

  ReplyDelete
 11. നല്ല കഥ. കുടക്കീഴിലേക്ക്‌ ഓടിക്കയറി വരേണ്ടായിരുന്നു. മടിച്ചു മടിച്ചു അനുവാദം ചോദിക്കുന്നത് പോലെ നോക്കി കയറേണ്ടി ഇരുന്നു. അപ്പോൾ സ്വാഭാവികം ആയേനെ. ഒളിച്ചോട്ടം അൽപ്പം കൂടി വിശദീകരിക്കാമായിരുന്നു. കഥ കൊള്ളാം.

  ReplyDelete
 12. മുൻകൂർ ജാമ്യാപേക്ഷ തന്ന് രക്ഷപ്പെടാൻ എഴുത്തുരാൻ ശ്രമിക്കേണ്ടിയിരുന്നില്ല....
  കൂടുതൽ നല്ല കഥകൾ ഇനിയും വരട്ടെ......

  ReplyDelete
  Replies
  1. വളരെ നന്ദി ..വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ..

   Delete
 13. അറിയുന്ന സ്ഥലങ്ങൾ ആയതുകൊണ്ട് കഥ വിഷ്വലൈസ് ചെയ്യാൻ കഴിയുന്നുണ്ട്. ഒളിച്ചോടാനാണ് ഉദ്ദേശ്യമെങ്കിൽ കഥാനായകൻ ഇനിയും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാതിരിക്കട്ടെ :)

  ReplyDelete
  Replies
  1. വളരെ നന്ദി വിജി ..വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ..

   Delete
 14. താങ്ക്യൂ കൊട്ടോട്ടിക്കാരാ ....

  ReplyDelete
 15. നല്ല കഥ .... എന്റെ ആശംസകൾ... നായകൻറെ കുടക്കീഴിലേക്ക്‌ ഓടിക്കയറി വന്ന പ്രിയ നായികയെ , കഥാപാത്രത്തിന്റെ ചില തിരിച്ചറിവുകളുടെ പേരിൽ, ഒന്നാകാൻ അനുവദിക്കാതെ മടക്കിയയച്ച കഥാകാരനോട്, ഇതിലെ കഥാപാത്രങ്ങളും മാപ്പ് നല്‍കട്ടേ..... :)

  ReplyDelete
 16. വളരെ നന്ദി ..വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ..

  ReplyDelete
 17. ഈ കഥയെ കഥയായി കാണാൻ
  വായനക്കാർ അത്ര ഒടിയന്മാരൊന്നുമല്ലല്ലോ ..!

  ReplyDelete
  Replies
  1. ഹഹ താങ്ക്യൂ..വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.

   Delete
 18. നല്ല കഥ...പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 19. ന്നാല്ലും ഒടിയാ ഒരു കൈ നോക്കാമായിരുന്നു. കുട്ടിയുടെ കണ്ണിലെ തിളക്കം ഒക്കെ അങ്ങനെ അങ്ങ് തള്ളിക്കളഞ്ഞോ. തവള ഇനിയും വരും'

  ReplyDelete
 20. നന്നായിട്ടുണ്ട് മാഷേ.

  പുതുവത്സരാശംസകള്‍

  ReplyDelete
 21. കാലത്തിന്റെ മറ്റൊരു വിക്യതി

  ReplyDelete