Thursday, November 26, 2015

തിരിച്ചറിവുകള്‍



ആല്‍ത്തറ അമ്പലത്തില്‍ നിന്ന് തൊഴുതിറങ്ങി ഓഫീസിലേക്ക് റോഡ്‌ മുറിച്ചു കടക്കുവാന്‍ നില്‍ക്കുമ്പോഴാണ് ,എന്നെത്തന്നെ സാകൂതം നോക്കി നില്‍ക്കുന്ന ആ പെണ്‍കുട്ടിയെ ഞാന്‍ ശ്രെധ്ധിക്കുന്നത് .
ആ കണ്ണുകളിലെ ആശ്ചര്യവും ആഹ്ലാദവും എനിക്ക് വായിച്ചെടുക്കാനാവുമായിരുന്നു .
കഴിഞ്ഞ ആല്‍ത്തറ ഉത്സവത്തിന് ,അന്നാ ചാറ്റല്‍ മഴയത്ത്, എന്റെ കുടക്കീഴിലേക്ക് നീ ഓടി കയറി വന്നത് ഞാനിന്നും ഓര്‍ക്കുന്നു .
അപരിചിതത്വത്തിന്റെ മുഖം മൂടി ആദ്യം വലിച്ചെറിഞ്ഞതാരായിരുന്നു ...?
അന്നെന്തിനെ കുറിച്ചായിരുന്നു നമ്മളേറെ നേരം സംസാരിച്ചത്  ??
 മാനവീയം വീഥിയിലെ ആ സ്റ്റെജു  പ്രോഗ്രാം നമ്മളൊരുമിച്ച്ചിരുന്നാണന്ന് ആസ്വദിച്ചതും ...
എല്ലാം ഇന്നലെ കഴിഞ്ഞപോലെ ...
നിന്റെ ഫോണ്‍ കോളുകള്‍ എടുക്കാഞ്ഞത് മനപൂര്‍വ്വമാണ് .
എന്തില്‍നിന്നൊക്കെയൊ ഉള്ള ഒളിച്ചോട്ടമായിരുന്നു എന്റെ ജീവിതം  ...

ഇന്ന് നിന്റെ മിഴികളിലെ ഈ തിളക്കം എന്നെ ഭയപ്പെടുത്തുന്നു .
ആ മിഴികളില്‍ പ്രതിഫലിക്കുന്ന ആശയുടെ ഒരായിരം  വര്‍ണ്ണകുമിളകള്‍ക്ക് എത്ര നാളത്തെ ആയുസ്സുന്ടെന്നെനിക്കറിയാം കുട്ടീ ...വെറുതെ എന്തിന് ...
മോഹഭംഗങ്ങള്‍ക്ക്  പ്രണയത്തിന്റെ കുസൃതിയെന്ന വിളിപ്പേര് നല്കി, പിന്നീട് കാലം, ചതിയനെന്നും മനസ്സാക്ഷി വഞ്ചകനെന്നും വിളിച്ചാല്‍ ..............
മടങ്ങി പോകുക ...
കാലം നമുക്ക് മാപ്പ് നല്‍കട്ടേ .